1 GBP = 107.76
breaking news

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും; 18 കേന്ദ്രങ്ങൾ തകർത്തതായി പെന്‍റഗൺ

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും; 18 കേന്ദ്രങ്ങൾ തകർത്തതായി പെന്‍റഗൺ

വാഷിങ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടണും. 18 ഹൂതി കേന്ദ്രങ്ങളിലാണ് സംയുക്ത ആക്രമണം നടത്തിയത്. നാലാംഘട്ട ആക്രമണത്തിന്‍റെ വാർത്ത പെന്‍റഗൺ ആണ് പുറത്തുവിട്ടത്.

ശനിയാഴ്ച യെമൻ പ്രാദേശിക സമയം 11.50നാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംഭരണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, ഹെലികോപ്റ്ററുകൾ അടക്കമുള്ളവ തകർത്തെന്ന് പെന്‍റഗൺ അറിയിച്ചു.

ചെങ്കടലിലും ഏദൻ കടലിലും ചരക്ക് കപ്പലുകൾക്കും നാവികസേന കപ്പലുകൾക്കും നേരെ ഹൂതികൾ നിരന്തരം ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യു.എസിന്‍റെ നേതൃത്വത്തിൽ സംയുക്ത ആക്രമണം നടത്തിയത്.

അമേരിക്കയും ബ്രിട്ടണും കൂടാതെ ആസ്ട്രേലിയ, ബഹ്റൈൻ, കാനഡ, ഡെൻമാർക്, നെതർലൻഡ്, ന്യൂസിലൻഡ് എന്നിവയാണ് സംയുക്ത ആക്രമണത്തിലെ മറ്റ് പങ്കാളി രാഷ്ട്രങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more