1 GBP = 105.79
breaking news

ഇപ്‌സ്‌വിച്ചിൽ മരണമടഞ്ഞ ബിനു മോന് യുക്മയുടെ ആദരാഞ്ജലി

ഇപ്‌സ്‌വിച്ചിൽ മരണമടഞ്ഞ ബിനു മോന് യുക്മയുടെ ആദരാഞ്ജലി

ലണ്ടൻ : രണ്ടു ദിവസത്തിനിടെ യുകെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് കാന്‍സര്‍ ബാധിച്ചു മരണപ്പെട്ടത് നാല് പേര്‍. ഏറ്റവും ഒടുവില്‍ ഇപ്‌സ്‌വിച്ചില്‍ കോട്ടയം പൊന്‍കുന്നം സ്വദേശിയായ ബിനുമോന്‍ ആണ് മരണപ്പെട്ടത്.നാട്ടിൽ നേഴ്സ് ആയിരുന്ന ബിനുമോൻ മാടത്തിച്ചിറയിൽ അർബുദരോഗത്തിന് ചികിത്സയിലായിരുന്നു.

ജന്മനാടായ കോട്ടയത്ത് എത്തി കൂടുതൽ ചികിത്സ നേടാനായിരുന്നു ബിനുവിന്റെ ശ്രമം. നാട്ടിലേക്കു പുറപ്പെടുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു രോഗം കലശലായതും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതും, ഇന്നലെയാണ് ബിനുമോൻ അന്ത്യാഭിലാഷം സഭലമാകാതെ ജീവൻ വെടിഞ്ഞത്. 2007ലാണ് ബിനുമോൻ യുകെയിലെത്തുന്നത്. ജ്യോതിയാണ് ബിനുവിന്റെ ഭാര്യ. സംസ്കാരം ഫെബ്രുവരി 29, ഉച്ചക്ക് 2.30 – ന് സെമിറ്ററി ലെയ്നിലുള്ള ഇപ്സ്വിച് ക്രമറ്റോറിയത്തിൽ വെച്ച് നടക്കും.

അതേസമയം മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോള്‍ ജോസും വാറിംഗ്ടണിലെ മെറീന ബാബുവും മരിച്ചതിനു തൊട്ട് പിന്നാലെയാണ് ഇന്നലെ ഇപ്‌സ്‌വിച്ചിലെ ബിനു മഠത്തില്‍ചിറയിലും യാത്രയായത്. രണ്ടു ദിവസത്തിനിടയിൽ പൊലിഞ്ഞ നാല് ജീവനുകളും യുകെ മലയാളി സമൂഹത്തിനിടയിലുണ്ടാക്കിയത് കനത്ത ദുഃഖം തന്നെയാണ്…

ബിനുമോന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്‌റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more