1 GBP = 110.31

എസ്എൻഡിപി യോഗം ശാഖാ നമ്പർ 6196 കേംബ്രിഡ്ജിന്റെ വിഷു ആഘോഷം ഏപ്രിൽ 14ന്

എസ്എൻഡിപി യോഗം ശാഖാ നമ്പർ 6196 കേംബ്രിഡ്ജിന്റെ വിഷു ആഘോഷം ഏപ്രിൽ 14ന്

കഴിഞ്ഞ 15 വർഷമായി കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗം ശാഖാ നമ്പർ 6196 Cambridge ന്റെ വിഷു ആഘോഷം April 14ന് നടത്തപെടും. ഗുരു വന്ദനത്തോടുകൂടി വിഷു ദിനത്തിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

വിഷുക്കണി,വിഷു കൈനീട്ടം വിവിധ കലാസാംസ്കാരിക പരിപാടികൾ, തുടർന്ന് വിഭവ സമൃദ്ധമായ വിഷു സദ്യയുമാണ് എല്ലാ ശ്രീനാരായണീയർക്കും അംഗങ്ങൾക്കും വേണ്ടി സംഘാടകർ ഒരുക്കുന്നത്. ഈ ആഘോഷത്തെ സൗഹൃദത്തിന്റെയും മതമൈത്രിയുടെയും സന്ദേശസൂചകമായി എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടിവിയുടെ അമരക്കാരനായ ശ്രീ സദാനന്ദൻ ശ്രീകുമാർ ഈ വിഷു ആഘോഷത്തിന് ഉദ്ഘാടനം നിർവ്വഹിക്കുന്നതായിരിക്കും. കേബ്രിഡ്ജ്, നോര്‍ത്സ്‌റ്റോവ് കൗണ്‍സിലർ ഷോല ദിലീപ് സ്‌പെഷ്യല്‍ ഗസ്റ്റ് ആയി പങ്കെടുക്കും.

യുകെയിലെ എല്ലാ സ്ഥലങ്ങളിലെയും ശ്രീനാരായണീരെ കോര്‍ത്തിണക്കി കുടുംബയൂണിറ്റുകളുടെ ഏകോപനത്തിലൂടെ എസ്എന്‍ഡിപി കേംബ്രിഡ്ജ് മികച്ച നിലയില്‍ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു.

SNDP cambridge ശാഖാ നമ്പർ 6196
വിഷു ആഘോഷം 14 ഏപ്രിൽ 2024, Sunday 9.30 to 17.00 hours.

സ്ഥലത്തിന്റെ വിലാസം
Papworth Village Hall, Papworth Everard, Ermine Street South, Cambridge CB23 3RD

കൂടുതല്‍ വിവരങ്ങള്‍ക്ക് www.https://sndpcambridge.co.uk/ സന്ദര്‍ശിക്കുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more