1 GBP = 105.50
breaking news

നോർത്ത് വെയിൽസിൽ വീടിന് പുറകിലെ ഗാർഡനൽ ചെറുവിമാനം തകർന്നുവീണു

നോർത്ത് വെയിൽസിൽ വീടിന് പുറകിലെ ഗാർഡനൽ ചെറുവിമാനം തകർന്നുവീണു

നോർത്ത് വെയിൽസിലെ ഒരു വീടിൻ്റെ പുറകിലെ പൂന്തോട്ടത്തിൽ ചെറിയ വിമാനം തകർന്നു വീണു. പൈലറ്റിനെ എയർലിഫ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ലാംഗെഫ്‌നിക്ക് സമീപമുള്ള ബോഡ്‌ഫോർഡിലെ കേ ബാച്ച് ഔർ എസ്റ്റേറ്റിലെ ഒരു പ്രോപ്പർട്ടിയുടെ പിൻഭാഗത്തെ പൂന്തോട്ടത്തിലാണ് ഉച്ചക്ക് ഒന്നേമുക്കാലോടെ വിമാനം തകർന്നു വീണത്.

നോർത്ത് വെയിൽസ് പോലീസും നോർത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ഉടനടി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.
പൈലറ്റിന് വലിയ പരിക്കുകളില്ലെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിമാനത്തിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നില്ല.

അപകടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി വ്യോമയാന വിഭാഗത്തെ ഉദ്ദരിച്ച് പോലീസ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more