1 GBP = 110.31

റഫയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രായേൽ

റഫയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രായേൽ

തെൽ അവീവ്: 10 ലക്ഷത്തിലേറെ മനുഷ്യർ അഭയാർഥികളായി തിങ്ങിപ്പാർക്കുന്ന റഫയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രായേൽ. വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴ​ിപ്പിക്കപ്പെട്ട ജനങ്ങൾ കഴിയുന്ന ഇവിടെ ​​ഇസ്രാ​യേൽ അധിനിവേശ സേന ആക്ര​​മ​​ണം തു​​ട​​രു​​ക​​യാ​​ണ്. ഇന്നലെ രാത്രി വീട്ടിനുനേരെ നടത്തിയ ആക്രമണത്തിൽ 15 പേരും വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ മൂ​​ന്നു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു​​പേ​​രും റ​​ഫ​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു.

അതിനിടെ, ക​ര​യാ​ക്ര​മ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി റ​ഫ​യി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഉ​ത്ത​ര​വി​ട്ടു. രണ്ട് പദ്ധതികൾ തയ്യാറാക്കാനാണ് സൈന്യത്തോട് ഉത്തരവിട്ടതെന്ന് നെതന്യാഹു പറഞ്ഞു. റഫയിൽ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ പരാജയപ്പെടുത്താനുള്ളതാണ് രണ്ടാമത്തേത്.

അതേസമയം, ജനലക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നൽകി. മാ​​നു​​ഷി​​ക സ​​ഹാ​​യം എ​​ത്തി​​ക്കാ​​നു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ട​​മാ​​യ റ​​ഫ​​യി​​ൽ ഇ​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​തി​​നെ പി​​ന്തു​​ണ​​ക്കി​​ല്ലെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ ദേ​​ശീ​​യ സു​​ര​​ക്ഷ കൗ​​ൺ​​സി​​ൽ വ​​ക്താ​​വ് ജോ​​ൺ കി​​ർ​​ബി വ്യാ​​ഴാ​​ഴ്ച വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഗ​​സ്സ​​യി​​ലെ ഇ​​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം പ​​രി​​ധി​​വി​​ടു​​ന്ന​​താ​​യി യു.​​എ​​സ് പ്ര​​സി​​ഡ​​ന്റ് ബൈ​​ഡ​​നും ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞി​​രു​​ന്നു. യു.​​എ​​സ് സൈ​​നി​​ക സ​​ഹാ​​യം വാ​​ങ്ങു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ബൈ​​ഡ​​ൻ ഭ​​ര​​ണ​​കൂ​​ടം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഗസ്സയിലെ ഫലസ്തീനികൾ വംശഹത്യയുടെ ഗുരുതരമായ ഘട്ടത്തിലാണെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ ഡയറക്ടർ പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 27,947 പേർ കൊല്ലപ്പെടുകയും 67,459 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു.എൻ റിപേപാർട്ട് ചെയ്തു.

ഇന്നലെ ഇസ്രായേൽ അധിനിവേശ സേന ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിന് പുറത്ത് മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ 21 പേരെ വെടിവെച്ചുകൊന്നു. അൽ അമാൽ ഹോസ്പിറ്റലിലെ ജീവനക്കാരെയും രോഗികളെയും അറസ്റ്റ് ചെയ്തതായും ഫലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more