1 GBP = 107.76
breaking news

അഞ്ചു ദിവസത്തെ സമരം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ

അഞ്ചു ദിവസത്തെ സമരം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ

ലണ്ടൻ: ശമ്പളം സംബന്ധിച്ച് സർക്കാരുമായി നിലനിൽക്കുന്ന തർക്കത്തിൽ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഫെബ്രുവരി 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിൽ പണിമുടക്കും. ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനാണ് (ബിഎംഎ) 35% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വീണ്ടും സമരം പ്രഖ്യാപിച്ചത്.

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നേരത്തെ സംഘടന മുന്നോട്ട് വച്ച നിർദ്ദേശം മുമ്പ് മന്ത്രിമാർ നിരസിച്ചിരുന്നു. പണിമുടക്ക് പല സാധാരണ ആശുപത്രി സേവനങ്ങളും തടസ്സപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. ന്യായമായ ഒരു പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നും ശമ്പള ഓഫറിൽ കൂടുതൽ മുന്നോട്ട് പോകാൻ തയ്യാറാണെന്നും സർക്കാർ പറഞ്ഞു.

ജൂനിയർ ഡോക്ടർമാർക്ക് ഈ സാമ്പത്തിക വർഷം ശരാശരി 9% ശമ്പള വർദ്ധനവ് ലഭിച്ചു. 2023 ലെ അവസാനത്തെ ചർച്ചകളിൽ, അതിനു മുകളിൽ 3% അധികമായി നൽകാനുള്ള ചർച്ച സംഘടന മുന്നോട്ട് വച്ചിരുന്നു. എന്നാൽ ധാരണയിലെത്താതെ ഡിസംബർ ആദ്യം ആ ചർച്ചകൾ അവസാനിച്ചു. ഇതിനെത്തുടർന്നാണ് സമരങ്ങൾ ആരംഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more