1 GBP = 107.73
breaking news

ക്ളാഫം കെമിക്കൽ അറ്റാക്ക്; പ്രതി തേംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന് സംശയം; തിരച്ചിൽ ആരംഭിച്ച് പോലീസ്

ക്ളാഫം കെമിക്കൽ അറ്റാക്ക്; പ്രതി തേംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന് സംശയം; തിരച്ചിൽ ആരംഭിച്ച് പോലീസ്

ക്ലാഫാം കെമിക്കൽ ആക്രമണം നടത്തിയ പ്രതി മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ്. മൃതദേഹത്തിനായി പോലീസ് തെംസ് നദിയിൽ തിരച്ചിൽ ആരംഭിച്ചു.

ജനുവരി 31 ബുധനാഴ്ച രാത്രി തെക്കൻ ലണ്ടനിൽ അമ്മയ്ക്കും രണ്ടു കുട്ടികൾക്കും നേരെ കെമിക്കൽ ആക്രമണം നടത്തിയ പ്രതി രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയ്യാളെ കണ്ടെത്താനായിരുന്നില്ല. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അക്രമ സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളിൽ പടിഞ്ഞാറൻ ലണ്ടനിലെ ചെൽസി പാലത്തിൻ്റെ റെയിലിംഗുകൾക്ക് മുകളിൽ ചാഞ്ഞുകിടക്കുന്നതായി കാണപ്പെട്ടു. ഇതാണ് പോലീസിന് സംശയമുണ്ടാകാൻ കാരണം. എന്നാൽ ഒഴുക്കിൻ്റെ വേഗത കാരണം മൃതദേഹം ഉടൻ കണ്ടെത്താനാകില്ലെന്ന വിവരവും മെട്രോപൊളിറ്റൻ പോലീസ് സമ്മതിക്കുന്നു.

ആക്രമണത്തിൽ ഇയ്യാളുടെ ഒരു കണ്ണിന് മാരകമായ മുറിവേറ്റിരിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഉടൻ ചികിത്സ നേടിയില്ലെങ്കിൽ ഇയ്യാളുടെ ജീവന് തന്നെ അപകടമുണ്ടാകുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഇയ്യാളെ കണ്ടെത്താൻ പോലീസ് നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല, തുടർന്നാണ് സാഹചര്യങ്ങൾ വച്ച് ഇയാൾ തേംസ് നദിയിലേക്ക് ചാടിയിരിക്കാമെന്ന നിഗമനത്തിൽ പോലീസെത്തുന്നത്. ആക്രമണത്തിൽ പരിക്കേറ്റ അമ്മയും കുട്ടികളും ആശുപത്രിയിൽ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more