1 GBP = 107.12
breaking news

‘സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കേന്ദ്രം കൈകടത്തുന്നു, ഇന്ത്യ മുന്നണിയിലെ ഭൂരിഭാഗം പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുക്കും’; യെച്ചുരി

‘സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കേന്ദ്രം കൈകടത്തുന്നു, ഇന്ത്യ മുന്നണിയിലെ ഭൂരിഭാഗം പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുക്കും’; യെച്ചുരി


ഭരണഘടന ഉറപ്പുതരുന്ന ഫെഡറൽ തത്വങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് കേരള സർക്കാരിന്റെ ഡൽഹി പ്രതിഷേധത്തിന്റെ പ്രധാന ആവശ്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കേന്ദ്രം കൈകടത്തുന്നു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് കടുത്ത ലംഘനങ്ങളാണ്. എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികൾക്കും മുഖ്യമന്ത്രി കത്തയിച്ചിട്ടുണ്ട്. എല്ലാവരും പങ്കെടുക്കണമെന്ന് സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കണമെന്നുള്ള എല്ലാവരും പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധത്തിൽ പങ്കെടുക്കണോയെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കാൻ ഓരോ രാജ്യസ്നേഹിയും ഒന്നിച്ചു നിൽക്കണമെന്നാണ് സിപിഐഎം ആഹ്വാനം ചെയ്യന്നത്. ഫെഡറലിസം ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. ദേശീയ നേതൃത്വം പങ്കെടുക്കാണോയെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ ഭൂരിഭാഗം പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുക്കും. ഡൽഹിയിൽ ഉള്ള ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കുമെന്നും മറ്റ് പാർട്ടികൾ പ്രതിനിധികളെ അയക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കേരള സർക്കാരിന്റെ ഡൽഹി പ്രതിഷേധത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more