1 GBP = 107.78
breaking news

അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം ദക്ഷിണ കൊറിയയിൽ തകർന്നുവീണു

അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം ദക്ഷിണ കൊറിയയിൽ തകർന്നുവീണു

സോൾ: ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു. ദക്ഷിണ കൊറിയ ആസ്ഥാനമായ യോനാപ്പ് വാർത്താ ഏജൻസിയാണ് അപകട വാർത്ത പുറത്തുവിട്ടത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു.

പ്രാദേശിക സമയം രാവിലെ 8.41ന് സോളിന് 180 കിലോമീറ്റർ തെക്കാണ് അപകടമുണ്ടായത്. കുൻസാൻ വ്യോമ കേന്ദ്രത്തിലെ എട്ടാം ഫൈറ്റർ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് തകർന്ന യുദ്ധവിമാനം.

തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട പൈലറ്റിനെ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. പൈലറ്റിന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ദക്ഷിണ കൊറിയൻ അധികൃതരും യു.എസ്. ഉദ്യോഗസ്ഥരും അറിയിച്ചു.

ഈ വർഷം മൂന്നാമത്തെ സംഭവമാണ് അമേരിക്കൻ എഫ്-16 വിമാനം തകർന്നു വീണത്. കഴിഞ്ഞ ഡിസംബറിൽ എട്ടാം ഫൈറ്റർ വിഭാഗത്തിലെ എഫ്-16 വിമാനം യെല്ലോ സീയിൽ തകർന്നു വീണിരുന്നു. മേയിൽ 51-ാം ഫൈറ്റർ വിഭാഗത്തിലെ എഫ്-16 വിമാനം സോളിന് 60 കിലോമീറ്റർ അകലെ പ്യോങ്‌ടേക്കിലെ ഒസാൻ എയർ ബേസിന് സമീപം തകർന്നു വീണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more