1 GBP = 107.80
breaking news

കണ്ണിനും കാതിനും കുളിർമയേകി ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം. പരിപാടികളിൽ പങ്കുചേർന്ന് എം പി സാറ ഓവനും

കണ്ണിനും കാതിനും കുളിർമയേകി ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം. പരിപാടികളിൽ പങ്കുചേർന്ന് എം പി സാറ ഓവനും

അലോഷ്യസ് ഗബ്രിയേൽ

ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (LUKA) ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം പരിപാടികളുടെ മികവുകൊണ്ട് ഏവരെയും വിസ്മയിപ്പിച്ചു. ജനുവരി 6 ശനിയാഴ്ചയാണ് ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ അരങ്ങേറിയത്.

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഉത്‌ഘാടനം ചെയ്ത ലൂട്ടൻ നോത്ത് എം പി സാറ ഓവനും ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകിയ ഫാദർ ജെയിംസും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ഏവർക്കും ആശംസിച്ചു. ലൂക്ക സെക്രട്ടറി ജോർജ് കുര്യൻ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ലൂക്ക ക്ലാസ്, മെമ്പർ ഡാറ്റാബേസ് തുടങ്ങി പലതിനും തുടക്കം കുറിയ്ക്കുകയും സാമൂഹികവും, കായികവും കലാപരവുമായ പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തവും മത്സരവിജയവും നേടുകയും ചെയ്തതുൾപ്പെടെ 2023 ഒരു മികച്ച വർഷമായിരുന്നു എന്ന് ലൂക്ക പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ അനുസ്‌മരിച്ചു.

നാല്പത്തഞ്ചോളം കുട്ടികളും ചെറുപ്പക്കാരും ചേർന്ന് അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ തിരുപ്പിറവിയുടെ ഒരു നല്ല ദൃശ്യാവിഷ്കാരമായി. ജോസഫിനും മേരിയ്ക്കുമൊപ്പം ഒരു നവജാത ശിശു ഉണ്ണിഈശോ ആയത് ഏറെ പ്രത്യേകതയുള്ളതായി. ലൂക്ക അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വളരെ ആസ്വദനീയമായി. ലൂക്ക ക്‌ളാസ്സിലെ അറുപതോളം വരുന്ന കുട്ടികൾ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസുകളും ബോളിവുഡ് ഡാൻസുകളും അവതരണ മികവുകൊണ്ട് ഏറെ ഔന്നത്യം പുലർത്തി.

ലൂക്കയുടെ പുതിയ website (https://www.lutonkeralites.co.uk/) ഫാദർ അലൻ ലോഞ്ച് ചെയ്തു. അംഗങ്ങൾക്കായി ഒരുക്കിയ ക്രിസ്തുമസ് ന്യൂ ഇയർ ഡെക്കറേഷൻ വിഡിയോ മത്സരത്തിൽ ലഭിച്ച വിഡിയോകൾ പ്രദർശിപ്പിച്ചത് നമ്മുടെ വീടുകളിലെ ക്രിസ്തുമസ് ന്യൂ ഇയർ ഒരുക്കങ്ങൾ എല്ലാ അംഗങ്ങളിലേയ്ക്കും എത്തിയ്ക്കാൻ സഹായിച്ചു. ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷനിൽ നിന്നും കഴിഞ്ഞ വർഷം UUKMA യിൽ വിജയം കൈവരിച്ചവർക്കുള്ള പ്രശംസാപത്രങ്ങൾ ഫാദർ അലൻ സമ്മാനിച്ചു. വൈകുന്നേരം നാലുമണിയോടുകൂടി ആരംഭിച്ച ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ ഡിന്നറും D J യും കഴിഞ്ഞ് രാത്രി പത്തുമണിയോടുകൂടി സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more