1 GBP = 106.92
breaking news

ഗവർണറുടെ സുരക്ഷ; CRPF സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി

ഗവർണറുടെ സുരക്ഷ; CRPF സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി


ഗവർണറുടെ സിആർപിഎഫ് സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി. Z+ സുരക്ഷയ്ക്ക് സിആർപിഎഫിനെ കൂടി ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശം. സുരക്ഷാക്രമീകരണം തീരുമാനിക്കാൻ നാളെ രാജ്ഭവനിൽ യോഗം ചേരും.

ഗവർണർക്കെതിരായ തുടർ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് കേന്ദ്രസർക്കാർ കൈമാറിയത്. കൊല്ലം നിലമേലിലെ എസ്എഫ്‌ഐ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവർണർ ആശയവിനിമയം നടത്തി. ഇതിന് പിന്നാലെയാണ് 30 അംഗ സിആർപിഎഫ് സംഘം ഗവർണറുടെ സുരക്ഷയ്ക്ക് എത്തിയത്.
ഇതിന് പിന്നാലെയാണ് സിആർപിഎഫ് സംഘം രാജഭവനിൽ എത്തിയത്. മസ്‌കറ്റ് ഹോട്ടലിലെ പരിപാടിക്കും തുടർന്ന് വിമാനത്താവളത്തിലേക്ക് സിആർപിഎഫ് സംഘം ഗവർണറെ അനുഗമിച്ചിരുന്നു.

കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സിആർപിഎഫ് കേരളം നേരിട്ട് ഭരിക്കുമോയെന്നും, സിആർപിഎഫിന് കേസെടുക്കാൻ അധികാരമുണ്ടോയെന്നുമാണ് മുഖ്യമന്ത്രി അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.

കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്കും രാജ്ഭവനും പുതുതായി ഏർപ്പെടുത്തിയത്. എസ്പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more