1 GBP = 110.31

ചരിത്ര പ്രസിദ്ധമായ കാനായ കാരുടെ പരമ്പരാഗത പ്രാർത്ഥന-പുറത്ത് നമസ്കാരത്തിന് ഇനി 21 നാൾ

ചരിത്ര പ്രസിദ്ധമായ കാനായ കാരുടെ പരമ്പരാഗത പ്രാർത്ഥന-പുറത്ത് നമസ്കാരത്തിന് ഇനി 21 നാൾ

സക്കറിയ പുത്തൻകുളം

മൂന്ന് നോമ്പിനോട് അനുബന്ധിച്ച് ക്നാനായക്കാരുടെ ചരിത്രപ്രസിദ്ധമായ പ്രാർത്ഥനാ രീതിയായ പുറത്തു നമസ്കാരം യുകെ യിൽ നടത്തപ്പെടുവാൻ ഇനി 21 ദിവസം മാത്രം. ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ, സെൻറ് തോമസ് കാത്തലിക് മിഷൻ, സെൻറ് പയസ് ടെൻത് മിഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ലിവർപൂൾ ആതിഥേയത്വം വഹിക്കുന്ന പുറത്തു നമസ്കാരം ജനുവരി 27ന് രാവിലെ 11 മുതൽ നടത്തപ്പെടുന്നു. ലിവർപൂളിലെ ഔറ് ലേഡി ഓഫ് പീസ് ചർച്ചിൽ നിരവധി വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും അനുതാപത്തിന്റെയും കരുണയുടെയും പ്രാർത്ഥനയായ പുറത്തു നമസ്കാരം നടത്തപ്പെടുന്നു.

കഴിഞ്ഞവർഷം നടത്തപ്പെട്ട പുറത്ത് നമസ്കാരത്തിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് പങ്കാളികളായത്. പുറത്ത് നമസ്കാരം എല്ലാ വർഷവും വേണമെന്നുള്ള വിശ്വാസികളുടെ ആവശ്യപ്രകാരമാണ് മുന്നോട്ടുള്ള വർഷങ്ങളിൽ മൊത്തം നമസ്കാരം വിവിധ ക്നാനായ മിഷനുകൾ ഏറ്റെടുത്തു നടത്തുവാൻ തീരുമാനിച്ചത്.

പുറത്തു നമസ്കാരത്തിന് വരുന്നവരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സെൻറ് മേരീസ് സെൻറ് തോമസ് സെൻറ് പയസ് ടൻത് മിഷനുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. വിവിധ കമ്മറ്റികൾ രൂപീകരിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടി  പദ്ധതികളോടും കൂടിയുമാണ് പുറത്തു നമസ്കാരത്തിന് വേണ്ടുന്നതായ ഒരുക്കങ്ങൾ നടത്തപ്പെടുന്നത്.

ജനുവരി 27ന് രാവിലെ കൃത്യം 11:00 മണിക്ക് വിശുദ്ധ കുർബാനോടുകൂടി കർമ്മങ്ങൾ ആരംഭിക്കും തുടർന്ന് പുറത്ത് നമസ്കാര പ്രാർത്ഥനയും അതിനുശേഷം സ്നേഹവിരുന്ന് നടത്തപ്പെടും.

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളി യില് മൂന്നും നോമ്പിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പുറത്തു നമസ്കാരത്തിന് പ്രചുര പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. ക്നാനായകാര്‍ കുടിയേറിയ സ്ഥലങ്ങളിൽ പരമ്പരാഗതമായ ഈ പ്രാർത്ഥന രീതി അവലംബിച്ചു പോരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more