1 GBP = 107.12
breaking news

ജൂനിയർ ഡോക്ടർമാരുടെ സമരം; ക്രിട്ടിക്കൽ ഇൻസിഡന്റുകൾ പ്രഖ്യാപിച്ച് നിരവധി എൻഎച്ച്എസ് ട്രസ്റ്റുകൾ

ജൂനിയർ ഡോക്ടർമാരുടെ സമരം; ക്രിട്ടിക്കൽ ഇൻസിഡന്റുകൾ പ്രഖ്യാപിച്ച് നിരവധി എൻഎച്ച്എസ് ട്രസ്റ്റുകൾ

ലണ്ടൻ: ജൂനിയർ ഡോക്ടർമാരുടെ സമരത്തിൽ വലഞ് രോഗികളും എൻഎച്ച്എസ് ട്രസ്റ്റുകളും.
ഇംഗ്ലണ്ടിലുടനീളമുള്ള നിരവധി എൻഎച്ച്എസ് ട്രസ്റ്റുകൾ ജൂനിയർ ഡോക്ടർമാരുടെ സമരത്തിന്റെ ആദ്യ ദിവസം തന്നെ ക്രിട്ടിക്കൽ ഇൻസിഡന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചില ട്രസ്റ്റുകൾ രോഗികളുടെ സുരക്ഷാ ആശങ്കകൾക്കിടയിൽ ജോലിയിലേക്ക് മടങ്ങാൻ ജീവനക്കാരോട് ആവശ്യപ്പെടുന്നു.

ആറ് ദിവസത്തെ വാക്കൗട്ട് എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമരമാണ്. ബുധനാഴ്ച ആരംഭിച്ച സമരത്തിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ അംഗങ്ങളായ ജൂനിയർ ഡോക്ടർമാരാണ് പങ്കെടുക്കുന്നത്. ശമ്പളത്തിന്റെ പേരിൽ തുടർച്ചയായി പണിമുടക്ക് സമരം നടത്തി വരുകയാണ് ഡോക്ടർമാർ.

ലൂഷ്യം ആൻഡ് ഗീൻവിച്ച് ട്രസ്റ്റ്, നോട്ടിംങ്ഹാംഷെയർ ട്രസ്റ്റ്, പോർട്ടസ്‌മൗത്ത്‌ തുടങ്ങിയ ട്രസ്റ്റുകൾക്ക് കീഴിലുള്ള ആശുപത്രികളാണ് ജൂനിയർ ഡോക്ടർമാർ ഇല്ലാത്തതിനാൽ നിർണ്ണായക സംഭവങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം അത്യാഹിത വിഭാഗംങ്ങളിലെത്താൻ ട്രസ്റ്റ് മേധാവികൾ പൊതുജനങ്ങളോട് അഭ്യര്ഥിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more