1 GBP = 110.31

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 4,5,6,7 തീയതികളിൽ; എബ്രഹാം മാർ സ്തെഫനോസ് മെത്രാപോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും.

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 4,5,6,7 തീയതികളിൽ; എബ്രഹാം മാർ സ്തെഫനോസ് മെത്രാപോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും.

ജോർജ്‌ മാത്യു, P.R.O-St.Stephens IOC Birmingham.

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.യുകെ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തെഫനോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ഫാ.ബിനു തോമസ്, ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ സഹകാർമികരാവും.ജനുവരി 4 ന് വൈകിട്ട് (8 to 9 pm ) എം ,ജി .ഒ ,സി,എം ത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ നടക്കുന്ന ‘സാബെറൊ'(Hope), ധ്യാനത്തിന് ഫാ.മൊബിന്‍ വർഗീസും, ജനുവരി 5 ന് വൈകിട്ട് (8 to 9) എംഎംവിസ് ന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ‘പുണ്യസ്‌മൃതി’ ഒരുക്കധ്യാനത്തിന് ഫാ.ബിനു തോമസും നേതൃത്വം നൽകും.

ജനുവരി 6 ന് രാവിലെ പ്രഭാതനമസ്കാരം, വി.കുർബാന (ദനഹപെരുന്നാൾ), തുടർന്ന് പെരുന്നാൾ കൊടിയേറ്റും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം,ചർച്ചു ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും, ധ്യാനപ്രസംഗം (ഫാ.ബിനു തോമസ് ), ആശിർവാദവും നടക്കും. ജനുവരി 7 ന് രാവിലെ പ്രഭാത നമസ്കാരം,വി.മൂന്നിൻമേൽ കുർബാന ,റാസ,ആശിർവാദം,നേർച്ച വിളമ്പ് ,സ്നേഹവിരുന്ന് ,ആദ്യഫലലേലവും,തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.

സ്തെഫനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.മാത്യു എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രെട്ടറി ലിജിയ തോമസ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more