1 GBP = 110.31

മാനസാന്തരത്തിന്റെ സുവിശേഷകൻ ഡോ: ജോൺ.ഡി നയിക്കുന്ന താമസിച്ചുള്ള ധ്യാനം “ ഗ്ലോറി എൻകൗണ്ടർ ”ഫെബ്രുവരി 15 മുതൽ 18 വരെ യുകെയിൽ. രെജിസ്ട്രേഷൻ തുടരുന്നു.

മാനസാന്തരത്തിന്റെ സുവിശേഷകൻ ഡോ: ജോൺ.ഡി നയിക്കുന്ന താമസിച്ചുള്ള ധ്യാനം “ ഗ്ലോറി എൻകൗണ്ടർ ”ഫെബ്രുവരി 15 മുതൽ 18 വരെ യുകെയിൽ. രെജിസ്ട്രേഷൻ തുടരുന്നു.

ബാബു ജോസഫ്

കല്ലായുള്ള ഹൃദയങ്ങളെ ഹല്ലേലൂയ പാടാൻ ഒരുക്കുന്ന ദൈവിക വരദാനത്തിന്റെ അഭിഷേകവുമായി പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ ഡോ.ജോൺ.ഡി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം യുകെ യിൽ താമസിച്ചുള്ള ധ്യാനം നയിക്കുന്നു.

ആത്മീയശുഷ്രൂഷാ മേഖലയിൽ യുകെയിലും യൂറോപ്പിലും നിരവധിപേരെ ഒരുക്കിയ ഡോ. ജോൺ ഡി യുടെ ശുഷ്രൂഷകളിലൂടെ മനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും കടന്നുവന്നിട്ടുള്ളത് നിരവധി വ്യക്തികളും കുടുംബങ്ങളുമാണ്.

2024 ഫെബ്രുവരി 15 മുതൽ 18 വരെ നടക്കുന്ന “ഗ്ലോറി എൻകൗണ്ടർ കോൺഫറൻസ് ” എന്ന നാലുദിവസത്തെ ധ്യാനത്തിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. സ്റ്റാഫോഡ്ഷെയറിലെ യാങ്ക്ഫീൽഡ് പാർക്ക്‌ ട്രെയിനിംങ് ആൻഡ് കോൺഫറൻസ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.

www.afcmuk.org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രെജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 07414 747573 ബ്രദർ. ജോസ് കുര്യാക്കോസ്, 07877 290779 ബ്രദർ. സണ്ണി ജോസഫ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more