1 GBP = 110.31

എക്സിറ്ററിനടുത്ത് കോളിറ്റണിൽ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് എട്ടുമാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശി ബോബിൻ ചെറിയാൻ

എക്സിറ്ററിനടുത്ത് കോളിറ്റണിൽ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് എട്ടുമാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശി ബോബിൻ ചെറിയാൻ

എക്സിറ്റർ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. എട്ടു മാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ കോട്ടയം ഏറ്റുമാനൂർ മാമ്പതിയിൽ സ്വദേശിയായ ബോബിൻ ചെറിയാനാണ് മരണത്തിന് കീഴടങ്ങിയത്. നാല്പത്തി മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം.

നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാന് അധികം വൈകാതെ തന്നെയാണ് അർബുദ രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സകൾ നടന്ന് രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്.

ഭാര്യ നിഷ ബോബിനും ഒൻപത് വയസ്സായ മകൾക്കും അഞ്ചു വയസ്സായ മകനുമൊപ്പം എക്സിറ്ററിനടുത്ത് കോളിറ്റണിലായിരുന്നു താമസം. നാട്ടിൽ നിന്നെത്തി അധികം താമസിയാതെ തന്നെ രോഗം സ്ഥിരീകരിച്ചതോടെ ബോബിന് അധികം ജോലിക്കൊന്നും പോകാൻ കഴിഞ്ഞിരുന്നില്ല. കോളിറ്റണിലെ മലയാളി സമൂഹമാണ് ഇവർക്കൊപ്പം താങ്ങും തണലുമായി നിന്നിരുന്നത്.

ബോബിൻ ചെറിയാന്റെ വേർപാടിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ്, വള്ളംകളി കോർഡിനേറ്റർ ജോബി തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാജ്ഞലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more