1 GBP = 106.18
breaking news

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ട്രെയിനിന് സ്വീകരണം നൽകി. 25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസാണ് നടത്തുക.വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15 ന് ചെന്നെയിൽ എത്തും.പാലക്കാടെത്തിയ വന്ദേഭാരതിന് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.കേരള സർക്കാർ ഭക്തരോട് ക്രൂരത കാണിക്കുമ്പോൾ ചേർത്ത് പിടിക്കുകയാണ് കേന്ദ്രമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് പറഞ്ഞു.

ശബരിമല തീർത്ഥാടകർക്കായി ആന്ധ്രയിലെ കച്ചെഗുഡയിൽ നിന്ന് കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11.45ന് കച്ചെഗുഡയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം കൊല്ലത്തെത്തും. ഡിസംബർ 18, 25, ജനുവരി 1, 8, 15 തിയ്യതികളിലാണ് സർവീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more