1 GBP = 110.31

ലണ്ടനിൽ മലയാളി നേഴ്സ് അർബുദരോഗബാധയെത്തുടർന്ന് മരണമടഞ്ഞു; മരണമടഞ്ഞത് കണ്ണൂർ സ്വദേശിനി ജെസ്സ്

ലണ്ടനിൽ മലയാളി നേഴ്സ് അർബുദരോഗബാധയെത്തുടർന്ന് മരണമടഞ്ഞു; മരണമടഞ്ഞത് കണ്ണൂർ സ്വദേശിനി ജെസ്സ്

ലണ്ടൻ: ലണ്ടനില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം. കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38) ആണ് മരണത്തിനു കീഴടങ്ങിയത്. അർബുദബാധയെത്തുടർന്നാണ് മരണം. നഫീല്‍ഡ് ഹോസ്പിറ്റലില്‍ പെറ്റ്‌സ്‌കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി അതിവേഗം വഷളാവുകയും ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റുകയും ചെയ്തത്. തുടര്‍ന്ന് മിനിഞ്ഞാന്ന് വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജെസ്സ്. വോക്കിംഗിനടുത്തുള്ള ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്. രണ്ടു വര്ഷം മുൻപാണ് ജെസ് യുകെയിലെത്തിയത്.

ജെസ്സ് എഡ്വിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കെവിൽ ജേക്കബിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more