1 GBP = 112.08
breaking news

ഗസ്സയിൽ രണ്ട് മാധ്യമപ്രവർത്തകരെ കൂടി കൊലപ്പെടുത്തി

ഗസ്സയിൽ രണ്ട് മാധ്യമപ്രവർത്തകരെ കൂടി കൊലപ്പെടുത്തി

ഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്ന ഗസ്സയിൽ രണ്ട് മാധ്യമപ്രവർത്തകരെ കൂടി കൊലപ്പെടുത്തി. സരി മൻസൂർ, ഹസോന സലിം എന്നിവരാണ് ബുറെയ്ജ് അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിൽ ഇസ്രായേൽ നരവേട്ടയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 12,300 പിന്നിട്ടിരിക്കുകയാണ്. 50ലേറെ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.

ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 5000ലേറെയും കുട്ടികളാണ്. 29,800 പേർക്കാണ് പരിക്കേറ്റത്. വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര സമ്മർദങ്ങൾ മുഖവിലക്കെടുക്കാത്ത ഇസ്രായേൽ ഇന്നലെയും ആക്രമണം തുടർന്നു. വടക്കൻ ഗസ്സയിലെ രണ്ട് സ്കൂളുകളിൽ നടത്തിയ ആക്രമണത്തിൽ 50ലേറെ പേർ കൊല്ലപ്പെട്ടു. യു.എൻ ഏജൻസിക്ക് കീഴിൽ ജബലിയ അഭയാർഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന അൽ ഫഖുറ സ്കൂളിലും താൽ അൽ സാതറിലെ മറ്റൊരു സ്കൂളിലുമാണ് ഇന്നലെ ആക്രമണം നടത്തിയത്.

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അ​ൽ ശി​ഫ ആ​ശു​പ​ത്രി ഇന്നലെ ഇസ്രായേൽ സൈന്യം ഒഴിപ്പിച്ചു. 650ഓ​ളം രോ​ഗി​ക​ള​ട​ക്കം ഏ​ഴാ​യി​ര​ത്തോ​ളം പേ​രാ​ണ് ആ​​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

കി​ട​പ്പു​രോ​ഗി​ക​ളെ ഉ​ൾ​പ്പെ​ടെ തോ​ക്കി​ൻ​മു​ന​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു മ​ണി​ക്കൂ​റി​ന​കം ഒ​ഴി​യാ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ൽ ശി​ഫ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബൂ​സാ​ൽ​മി​യ പ​റ​ഞ്ഞു. ഗു​രു​ത​ര നി​ല​യി​ലു​ള്ള​വ​രെ ക​ട്ടി​ൽ ഉ​ൾ​പ്പെ​ടെ​യും ന​ട​ക്കാ​നാ​കാ​ത്ത​വ​രെ വീ​ൽ​ചെ​യ​റി​ലു​മാ​ണ് പു​റ​ത്തി​റ​ക്കി​വി​ട്ട​ത്. ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ വ​നി​ത​ക​ളെ തു​ണി​യു​രി​ഞ്ഞ് ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണം സൈ​നി​ക​രു​ടെ കൈ​യി​ലാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more