- ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തൽ; ടിപ്പർ ലോറികൾ പിടികൂടി പൊലീസ്
- കെഎസ്യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ
- ജബൽപൂരിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണം; പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ
- പ്രായപരിധി നിബന്ധന ഒഴിവാക്കണം; സിപിഐഎം പാർട്ടി കോൺഗ്രസിൽ ആവശ്യവുമായി സംസ്ഥാന ഘടകങ്ങൾ
- വീണ്ടും സിനിമയിലേക്ക് നീളുന്ന ലഹരിയുടെ കണ്ണികള്‍
- സുപ്രിംകോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും
- വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു
യുക്മ ദേശീയ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി….. സമ്മാനദാനം നവംബർ 25 ന്…… തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
- Nov 10, 2023

അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിനാലാമത് യുക്മ ദേശീയകലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. കലാമേളയ്ക്ക് വേദിയൊരുക്കിയ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി വേദികളിൽ നിറഞ്ഞാടിയത് കലാപ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളാണ്. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം നിശ്ചിത സമയത്ത് മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാനം നിർവഹിക്കുവാൻ സാധിക്കാതെ വരികയായിരുന്നു.
ഇന്നലെ അടിയന്തിരമായി ചേർന്ന യുക്മ ദേശീയ സമിതി യോഗം നവംബർ 25 ശനിയാഴ്ച പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ സമ്മാനദാനം പൂർത്തിയാക്കുവാൻ തീരുമാനിച്ചു. ഇതിൻ പ്രകാരം മിഡ്ലാൻഡ്സ് റീജിയണിലെ എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമായ ഒരു സ്ഥലത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനദാനം നടത്തുന്നതാണ്. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട കോട്ടയം എം.പി ശ്രീ. തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കും. മറ്റ് വിശിഷ്ട വ്യക്തികളും യുക്മ ദേശീയ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2PM ന് പരിപാടികൾ ആരംഭിക്കും. പ്രത്യേകം തിരഞ്ഞെടുക്കുന്ന കലാപരിപാടികളും ചടങ്ങിൽ അവതരിപ്പിക്കും. വേദി എവിടെയാണെന്നത് പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസം എല്ലാ വിജയികൾക്കും സമ്മാനം വിതരണം ചെയ്യുന്നതാണ്. മുൻപ് സമ്മാനം ഏറ്റുവാങ്ങിയവർക്ക് ആവശ്യമെങ്കിൽ പ്രസ്തുത വേദിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മത്സര ഫലങ്ങളുടെ പൂർണ്ണ രൂപം പ്രസിദ്ധീകരിക്കുന്നു. നവംബർ നാല് ശനിയാഴ്ച്ച ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ ഇന്നസെന്റ് നഗറിൽ നടന്ന യുക്മ ദേശീയ കലാമേളയിൽ മത്സരാർത്ഥികളുടെയും കാണികളുടെയും ബാഹുല്യം മൂലം നീണ്ട് പോയ കലാമേള മത്സരയിനങ്ങൾ പുലർച്ചെ 3 മണിയോട് കൂടിയാണ് അവസാനിച്ചത്. സമയപരിമിതി മൂലം സമ്മാനദാനം പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. യുക്മ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദേശീയ ഭാരവാഹികൾ ഫലപ്രഖ്യാപനം നടത്തിയിരുന്നു.

178 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലനിർത്തി. 148 പോയിന്റുമായി യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ റണ്ണർ അപ്പും 88 പോയിന്റുമായി സൗത്ത് വെസ്റ്റ് റീജിയൺ സെക്കന്റ് റണ്ണർ അപ്പുമായി.ചാമ്പ്യൻ അസ്സോസ്സിയേഷൻ 85 പോയന്റ് നേടിക്കൊണ്ട് ബിർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും (ബി സി എം സി) 72 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ റണ്ണറപ്പും 71 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ സെക്കന്റ് റണ്ണർ അപ്പുമായി.
ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ(LUKA) ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോൾ വാർവ്വിക് ആൻഡ് ലീവിങ്ങ്ടൺ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകം പട്ടവുംനേടി. നാട്യമയൂരം ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ ഇവാ കുര്യാക്കോസ് നേടിയപ്പോൾ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യുണിറ്റിയിലെ സൈറാ മരിയാ ജിജോ ഭാഷാകേസരി പട്ടത്തിനു അർഹയായി.
കിഡ്സ് വിഭാഗത്തിൽ അമയ കൃഷ്ണ നിധീഷും സബ്ജൂനിയർ വിഭാഗത്തിൽ ബിസിഎംസി യുടെ കൃഷ്ണരാഗ് പ്രവീൺ ശേഖറും, ജൂനിയർ വിഭാഗത്തിൽ EYCO യുടെ ഇവ മരിയാ കുര്യാക്കോസും, സീനിയർ വിഭാഗത്തിൽ ടോണി അലോഷ്യസും ഗ്രൂപ്പ് ചാമ്പ്യന്മാരായി.
യുക്മ ദേശീയ കലാമേള സമ്മാനദാന ചടങ്ങിലേക്ക് വിജയികളേയും, ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ജനൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള കോർഡിനേറ്റർ ജയകുമാർ നായർ തുടങ്ങിയവർ അറിയിച്ചു.
മത്സരഫലങ്ങളുടെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:-










Latest News:
ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തൽ; ടിപ്പർ ലോറികൾ പിടികൂടി പൊലീസ്
ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. അനധികൃത ഖനനത്തിനെതിരെ ന...Latest Newsകെഎസ്യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ
എറണാകുളം കെഎസ്യുവിൽ കൂട്ട നടപടി. ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. ജില്ലാ പ്രസിഡന്റ...Latest Newsജബൽപൂരിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണം; പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ
മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടായ ബജ്റംഗ്ദൾ ആക്രമണത്ത...Latest Newsപ്രായപരിധി നിബന്ധന ഒഴിവാക്കണം; സിപിഐഎം പാർട്ടി കോൺഗ്രസിൽ ആവശ്യവുമായി സംസ്ഥാന ഘടകങ്ങൾ
നേതൃസമിതികളിെലെ അംഗത്വത്തിനുള്ള 75 വയസ് പരിധിക്കെതിരെ നിബന്ധനക്കെതിരെ സിപിഐഎം പാർട്ടി കോൺഗ്രസിൽ സംസ...Latest Newsവീണ്ടും സിനിമയിലേക്ക് നീളുന്ന ലഹരിയുടെ കണ്ണികള്‍
വന്‍കിട ലഹരിവേട്ടകള്‍ നടക്കുമ്പോഴെല്ലാം പിടിയിലാവുന്നവരുടെ മൊഴികളില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ടവ...Breaking Newsസുപ്രിംകോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും
സുപ്രിംകോടതി ജഡ്ജിമാർ സ്വത്ത് വെളിപ്പെടുത്തണം.സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി. ...Latest Newsവഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു
വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു . ബില്‍...Latest Newsഅലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ…..ഷാജി തോമസ് സെക്രട്ടറി
കുര്യൻ ജോർജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ...uukma
Post Your Comments Here ( Click here for malayalam )
Latest Updates
- ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തൽ; ടിപ്പർ ലോറികൾ പിടികൂടി പൊലീസ് ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് തൊടുപുഴയിൽ 14 ലോറികൾ പിടികൂടിയത്. ലോഡുകൾക്ക് മതിയായ രേഖകൾ ഇല്ല. വാഹനത്തിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ കരിങ്കല്ല് കടത്തി. പാസ്സും ബില്ലും ഇല്ലാതെ കരിങ്കല്ല് കടത്തിയ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. അനധികൃത പാറ ഖനനവും കടത്തുമായി ബന്ധപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന
- കെഎസ്യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ എറണാകുളം കെഎസ്യുവിൽ കൂട്ട നടപടി. ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാൽ, ജില്ലാ ഭാരവാഹികളായ അമർ മിഷാൽ , കെവിൻ പൗലോസ് എന്നിവർക്കെതിരെയാണ് നടപടി. ദേശീയ നേതൃത്വത്തിന്റെ അന്വേഷണ കമ്മീഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് നടപടി. പരാതി നൽകിയ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനെതിരെയും നടപടിയെടുത്തു. അതേസമയം സഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ കെപിസിസി നടപടി സ്വീകരിച്ചിരുന്നു. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുളള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ
- ജബൽപൂരിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണം; പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടായ ബജ്റംഗ്ദൾ ആക്രമണത്തിൽ പ്രതിഷേധം ശക്തം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി. നിലവിൽ പാർലമെന്റിന് പുറത്ത് കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കുകയാണ്. ആക്രമണത്തിനെതിരെ കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ 753 ക്രിസ്ത്യൻ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്, രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. രണ്ടു മലയാളി വൈദികരെയാണ് ക്രൂരമായി ആക്രമിച്ചത്
- പ്രായപരിധി നിബന്ധന ഒഴിവാക്കണം; സിപിഐഎം പാർട്ടി കോൺഗ്രസിൽ ആവശ്യവുമായി സംസ്ഥാന ഘടകങ്ങൾ നേതൃസമിതികളിെലെ അംഗത്വത്തിനുള്ള 75 വയസ് പരിധിക്കെതിരെ നിബന്ധനക്കെതിരെ സിപിഐഎം പാർട്ടി കോൺഗ്രസിൽ സംസ്ഥാന ഘടകങ്ങളുടെ നീക്കം. പ്രായപരിധി നിബന്ധന ഒഴിവാക്കണമെന്ന് കേരളം ബംഗാൾ ഉൾപ്പെടെയുളള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് ചർച്ചയിൽ ആവശ്യം ഉയർന്നു. നേതാക്കൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് നേതൃത്വത്തിൽ ശൂന്യത സൃഷ്ടിക്കുമെന്ന വാദം ഉയർത്തിയാണ് പ്രായപരിധി നിബന്ധന നീക്കണമെന്നെ ആവശ്യം മുന്നോട്ട് വെക്കുന്നത്. പൊളിറ്റ് ബ്യൂറോയിൽ നിന്ന് മാത്രം ഏഴ് നേതാക്കളാണ് 75 വയസ്സ് പൂർത്തിയായി ഒഴിയാനിരിക്കുന്നത്. കണ്ണൂരിൽ ചേർന്ന 23 ആം പാർട്ടി കോൺഗ്രസാണ് പാർട്ടി ഭരണഘടന
- വീണ്ടും സിനിമയിലേക്ക് നീളുന്ന ലഹരിയുടെ കണ്ണികള്‍ വന്‍കിട ലഹരിവേട്ടകള്‍ നടക്കുമ്പോഴെല്ലാം പിടിയിലാവുന്നവരുടെ മൊഴികളില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ ഉയരുന്നത് പതിവായിരിക്കുകയാണ്. സിനിമാ താരങ്ങള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണ് ഈ ലഹരി എന്ന് മൊഴിനല്‍കിയ നിരവധി ലഹരിക്കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. എന്നാല്‍ കേസന്വേഷണം മുന്നോട്ടു പോവുമ്പോള്‍ എല്ലാം ആവിയായിപ്പോവുകയാണ് പതിവ്. ആലപ്പുഴയില്‍ രണ്ടുകോടിയുടെ ലഹരി പിടിച്ച കേസിലും ആരോപണം നീളുന്നത് സിനിമയിലേക്കാണ്. തായ്ലാന്ഡില് നിന്നും കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയും സഹായിയും അറസ്റ്റിലായത്. ആലപ്പുഴയില്‍ ഒരു പ്രമുഖന് കൈമാറാനായി കൊണ്ടുവന്നതാണ് ഹൈബ്രിഡ് കഞ്ചാവെന്നാണ്

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും… /
“ലണ്ടൻ ഡ്രീംസ്” ഫ്ലവേഴ്സ് ചാനൽ യുക്മയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിൽ 7ന് നോർവിച്ചിലും 12ന് നോട്ടിംങ്ങ്ഹാമിലും…
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ

click on malayalam character to switch languages