1 GBP = 109.92
breaking news

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇന്നലെ ചികിത്സ തേടിയത് 9,158 പേർ

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇന്നലെ ചികിത്സ തേടിയത് 9,158 പേർ

സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ. പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.

വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more