1 GBP = 105.83
breaking news

ഏ​ഷ്യ​ൻ ക​പ്പിൽ ക​ളി നി​യ​ന്ത്രി​ക്കാ​ൻ ഇനി പെ​ൺ​പ​ട​യും

ഏ​ഷ്യ​ൻ ക​പ്പിൽ ക​ളി നി​യ​ന്ത്രി​ക്കാ​ൻ ഇനി പെ​ൺ​പ​ട​യും

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പി​ലും ക​ളി നി​യ​ന്ത്രി​ക്കാ​ൻ പെ​ൺ​പ​ട​യി​റ​ങ്ങു​ന്നു. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ വേ​ദി​യാ​കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ൽ ര​ണ്ട് ഫീ​ൽ​ഡ് റ​ഫ​റി​മാ​രും മൂ​ന്ന് അ​സി​സ്റ്റ​ന്റ് റ​ഫ​റി​മാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ചു വ​നി​ത​ക​ൾ മ​ത്സ​രം നി​യ​ന്ത്രി​ക്കാ​നു​ണ്ടാ​കും. വ്യാ​ഴാ​ഴ്ച എ.​എ​ഫ്.​സി പ്ര​ഖ്യാ​പി​ച്ച 74 അം​ഗ റ​ഫ​റി​മാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ മ​ത്സ​രം നി​യ​​ന്ത്രി​ച്ച ജ​പ്പാ​ന്റെ യോ​ഷി​മി യ​മാ​ഷി​ത​യും നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ച​യ​മു​ള്ള ആ​സ്​​ട്രേ​ലി​യ​ക്കാ​രി കെ​യ്​​റ്റ്​ ജാ​സ്​​വി​ക്സും ഇ​ടം നേ​ടി​യ​ത്. 67 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള ഏ​ഷ്യ​ൻ ക​പ്പ് പു​രു​ഷ ഫു​ട്ബാ​ളി​ൽ ആ​ദ്യ​മാ​യാ​ണ് ക​ളി നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ​ഖ​ത്ത​റി​ൽ ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലും വ​നി​താ റ​ഫ​റി​മാ​ർ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. പു​രു​ഷ താ​ര​ങ്ങ​ളു​ടെ ഉ​ശി​ര​ൻ പോ​രാ​ട്ട​ങ്ങ​ൾ, അ​വ​ർ​ക്കൊ​പ്പം ഓ​ടി​യെ​ത്തി ക​ണി​ശ​മാ​യി നി​യ​ന്ത്രി​ച്ച് ലോ​ക​ക​പ്പി​ലെ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഏ​ഷ്യ​ൻ ക​പ്പി​ലും വ​നി​ത​ക​ൾ​ക്ക് ഇ​ടം ന​ൽ​കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. ലോ​ക​ക​പ്പി​ൽ മൂ​ന്ന് ഫീ​ൽ​ഡ് റ​ഫ​റി​മാ​ർ ഉ​ൾ​പ്പെ​ടെ ആ​റ് വ​നി​ത റ​ഫ​റി​മാ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ർ ഒ​ന്നി​ന്​ ജ​ർ​മ​നി-​കോ​സ്​​റ്റ​റീ​ക മ​ത്സ​ര​ത്തി​ന്റെ മെ​യി​ൻ റ​ഫ​റി​യാ​യി ക​ളി നി​യ​ന്ത്രി​ച്ച് ഫ്ര​ഞ്ചു​കാ​രി സ്​​റ്റെ​ഫാ​നി ഫ്രാ​പ​ർ​ട്ട്​ പു​രു​ഷ ലോ​ക​ക​പ്പ്​ മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ച​രി​ത്രം കു​റി​ച്ചി​രു​ന്നു.

35 ഫീ​ൽ​ഡ് റ​ഫ​റി​മാ​രും, 39 അ​സി. റ​ഫ​റി​മാ​രും ഉ​ൾ​പ്പെ​ടെ 74 അം​ഗ സം​ഘ​ത്തെ​യാ​ണ് ഏ​ഷ്യ​ൻ ക​പ്പി​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. വ​നി​ത റ​ഫ​റി​മാ​രു​ടെ അ​ര​ങ്ങേ​റ്റ​ത്തി​നൊ​പ്പം വി​ഡി​യോ അ​സി. റ​ഫ​റി​യി​ങ് സം​വി​ധാ​ന​വും ആ​ദ്യ​മാ​യി ഏ​ഷ്യാ​ക​പ്പി​ന്റെ ഭാ​ഗ​മാ​വും. 2019 ഏ​ഷ്യ ക​പ്പി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ റൗ​ണ്ട് മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. 2024 ജ​നു​വ​രി 12നാ​ണ് ഏ​ഷ്യ​ൻ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ് കു​റി​ക്കു​ന്ന​ത്. ഏ​ഴ് ലോ​ക​ക​പ്പ് വേ​ദി​ക​ൾ ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ലെ ഒ​മ്പ​ത് സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ഫെ​ബ്രു​വ​രി 10ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ക​ലാ​ശ പോ​രാ​ട്ട​വും ന​ട​ക്കും. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 24 ടീ​മു​ക​ളാ​ണ് വ​ൻ​ക​ര​യു​ടെ അ​ങ്ക​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more