യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡന്റ് ജോർജ്ജ് തോമസിന്റെ മാതാവ് മേരിക്കുട്ടി തോമസ് (80), വടക്കേക്കുറ്റ് നിര്യാതയായി. സംസ്‌കാരം 10/08/2023, വ്യാഴാഴ്ച കൊഴുവനാൽ സെന്റ്. ജോൺ നെഫുംസ്യാൻസ് പള്ളിയിൽ…
Aug 09, 2023
യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡന്റ് ജോർജ്ജ് തോമസിന്റെ പ്രിയ മാതാവ് മേരിക്കുട്ടി തോമസ് (80), വടക്കേക്കുറ്റ് നിര്യാതയായി. റിട്ടയേർഡ് അദ്ധ്യാപകൻ വടക്കേക്കുറ്റ് ഒ. ജെ തോമസിന്റെ ഭാര്യയാണ്. കൊല്ലം ശൂരനാട് കരാേട്ട് കുടുംബാംഗമാണ് പരേത. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
മൃതസംസ്‌കാര ശുശ്രൂഷകൾ 10/08/2023, വ്യാഴം ഉച്ച കഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കൊഴുവനാൽ സെന്റ്. ജോൺ നെഫുംസ്യാൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. അമ്മയുടെ അസുഖവിവരം അറിഞ്ഞതിനെ തുടർന്ന് ജോർജ്ജ്കുട്ടിയും കുടുംബവും നാട്ടിൽ എത്തിയിരുന്നു.
ജോയിസ് തോമസ് (എറണാകുളം), ജെസ്സി ജോസഫ്, ജോർജ്ജ് തോമസ് (കവൻട്രി, യു കെ), ടോമി തോമസ് (ബോൾട്ടൻ, യു കെ), ജോബി തോമസ് (യു.എസ്.എ), ജോജി തോമസ് (കാനഡ) എന്നിവരാണ് മക്കൾ.
മരുമക്കൾ: ജോയിസി തോമസ് ചാലക്കൽ പേരാവൂർ, രാജു മലമാക്കൽ ഇളംപള്ളി, സിജി മാത്യു വട്ടക്കുടിയിൽ കോതമംഗലം, മഞ്ജു ജേക്കബ്ബ് അമ്മനത്തിൽ തൊടുപുഴ, സജിനി മാത്യു പന്തലാനിക്കൽ പൂവരണി, സിന്ധു മാത്യു തൊട്ടിക്കൽ മണിമല.
ജോർജ്ജ് തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, പി.ആർ.ഒ അലക്‌സ് വർഗ്ഗീസ്, ലയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്ലാൻഡ്സ് റീജിയൻ ജനറൽ സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ.ജോബി പുതുക്കുളങ്ങര, സി കെ സി പ്രസിഡൻ്റ് ബിപിൻ ലൂക്കോസ്, മറ്റു ദേശീയ ഭാരവാഹികൾ, റീജിയണൽ പ്രസിഡൻറുമാർ, ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..
മൃത സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
click on malayalam character to switch languages