1 GBP = 110.31

ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി കാര്യമാക്കുന്നില്ല, അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി തന്നെ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി റിഷി സുനക്; മാറ്റത്തിനുള്ള മുറവിളിയെന്ന് പ്രതിപക്ഷ നേതാവ് 

ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി കാര്യമാക്കുന്നില്ല, അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി തന്നെ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി റിഷി സുനക്; മാറ്റത്തിനുള്ള മുറവിളിയെന്ന് പ്രതിപക്ഷ നേതാവ് 

ലണ്ടൻ: എംപിമാർ രാജിവച്ചതിനെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പുകളിൽ അധികാരത്തിലിരിക്കുന്ന കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകുന്നത്. എന്നാൽ കൺസർവേറ്റീവുകൾക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് തറപ്പിച്ചു പറയുന്നത്. 

സോമർട്ടൺ, ഫ്രോം, സെൽബി, ഐൻസ്റ്റി എന്നീ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുൻപുണ്ടായിരുന്ന ടോറി ഭൂരിപക്ഷത്തെ ലേബറും ലിബ് ഡെമും അട്ടിമറിച്ചുകൊണ്ടാണ് വിജയക്കൊടി നാട്ടിയത്. അതേസമയം മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്സണിന്റെ മണ്ഡലമായ അക്സ്ബ്രിഡ്ജ് ആൻഡ് സൗത്ത് റൂയ്സ്ലിപ്പിൽ തോൽക്കുമെന്ന് പ്രവചിച്ചിട്ടും നിസ്സാര വോട്ടുകൾക്ക് മാത്രമാണ് കൺസർവേറ്റിവ് പാർട്ടിക്ക് മണ്ഡലം നിലനിറുത്താനായത്. 

അക്സ്ബ്രിഡ്ജിലെ ടോറികളുടെ 495 വോട്ടുകളുടെ വിജയം മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റ 55 വർഷത്തെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന അപമാനത്തിൽ നിന്ന് റിഷി സുനക്കിന് ഒഴിവാകാൻ കഴിഞ്ഞുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. അൾട്രാ ലോ എമിഷൻ സോൺ (ഉലെസ്) മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കുള്ള നികുതി, ലേബർ മേയർ സാദിഖ് ഖാൻ ലണ്ടൻ ബറോകളിലേക്ക് ആസൂത്രണം ചെയ്ത വിപുലീകരണത്തിനെതിരായ പ്രാദേശിക രോഷം മുതലെടുക്കാൻ കൺസർവേറ്റിവ് പാർട്ടിക്ക് കഴിഞ്ഞു.

സെൽബിയിലും ഐൻസ്റ്റിയിലും തന്റെ പാർട്ടിയുടെ “അവിശ്വസനീയമായ” വിജയം വോട്ടർമാരിൽ നിന്നുള്ള മാറ്റത്തിനായുള്ള മുറവിളിയാണെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു. തന്റെ പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20,000-ത്തിലധികം വോട്ടുകൾ നേടിയ ടോറി ഭൂരിപക്ഷത്തെ അട്ടിമറിച്ച ഫലം, അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു വലിയ ചുവടുവയ്പ്പ് ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more