1 GBP = 105.48
breaking news

മുതലപ്പൊഴി സംഘർഷം; ഫാ. യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരായ കേസുകൾ പിൻവലിച്ചേക്കും

മുതലപ്പൊഴി സംഘർഷം; ഫാ. യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരായ കേസുകൾ പിൻവലിച്ചേക്കും

മുതലപ്പൊഴി സംഘർഷവുമായി ബന്ധപ്പെട്ട് ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കും എതിരെയെടുത്ത കേസുകൾ പിൻവലിക്കാൻ മന്ത്രിതല യോഗത്തിൽ ധാരണ. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാവും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജും പരിഗണയിലുണ്ട്. സ്ഥലത്ത് കൂടുതൽ ലൈഫ് ഗാർഡിനെ നിയോഗിക്കും. ഡ്രഡ്ജിങ് വീഴ്ചയിൽ അദാനി ഗ്രൂപ്പുമായി ചർച്ച നടത്താനും തീരുമാനമായി.

മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവവത്തിൽ കേസെടുത്തത് വിഷയങ്ങളിൽ ഇടപെടുന്നവരെ നിശബ്ദരാക്കാനാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞിരുന്നു. സന്ദർശനത്തിനിടെ മന്ത്രിമാരാണ് ക്ഷുഭിതരായതെന്നും മുതലപ്പൊഴിയിലേത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കമാണെന്നും ഫാ. യൂജിൻ പെരേര പറയുന്നു.

ഫാ. യൂജിൻ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more