1 GBP = 106.20

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മാമാങ്കം നാളെ പ്രസ്റ്റണിൽ….ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; ഉദ്ഘാടകൻ യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മാമാങ്കം നാളെ പ്രസ്റ്റണിൽ….ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; ഉദ്ഘാടകൻ യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്

ജോൺസൺ കളപ്പുരയ്ക്കൽ

നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്ന് ചേർന്നിരിക്കുന്ന ഈ സുവർണ്ണ അവസരം അത്യന്തം ആവേശത്തോടെ ആണ് കായിക പ്രേമികൾ സ്വീകരിച്ചിരിക്കുന്നത്. കൈവെട്ട് പോയ ചാബ്യൻസ് ട്രോഫി തിരിച്ചു പിടിക്കാൻ പ്രസ്റ്റനും 2019ൽ കിരീടം പങ്കിട്ടെടുത്ത ലിമയും എം എം എയും കിരീടം നിലനിർത്താൻ ശ്രമിക്കുമ്പോൾ കറുത്ത കുതിരകൾ ആകാൻ കഠിനപ്രയത്നത്തിലാണ് വിഗൺ മലയാളി അസോസിയേഷൻ.

അലൈട് മോർട്ട്ഗേജസും ഏലൂർ കൺസൾട്ടൻസിയും പ്രമുഖ സ്പോൺസർമാരായ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് പ്രമുഖ മലയാളി അസോസിയേഷനായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണാണ് (എഫ് ഒ പി). പ്രസ്റ്റൺ ചോർളി സെൻറ്. മൈക്കിൾസ് ഹൈസ്കൂൾ സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്. ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കായിക മൽസരങ്ങൾ നടക്കുന്നത്. 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച് 9 30ന് മാർച്ച് പാസ്റ്റും തുടർന്ന് 9 45 ഉദ്ഘാടനത്തിനും ശേഷം ക്യത്യം 10 മണിക്ക് തന്നെ മൽസരങ്ങൾ ആരംഭിക്കുന്നതായിരിക്കും.

അത്യന്തം ആവേശം നിറച്ച് ഇത്തവണയും വടം വലി വിജയികൾക്ക് സേവ്യേഴ്സ് അക്കൗണ്ടൻ്റസ് സ്പോൺസർ ചെയ്തിരിക്കുന്ന പ്രത്യേക ക്യാഷ് പ്രൈസും ട്രോഫിയും ആണ് ലഭിക്കുന്നത്.

ജൂലൈ 15ന് നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ റീജിയണൽ കായിക മേളയിലെ വിജയികളായിരിക്കും പങ്കെടുക്കുവാൻ അർഹത നേടുന്നത്. കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിക്കാൻ സാധിക്കാതിരുന്ന യുക്മ കായികമേളയെ കായിക പ്രേമികൾ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കായിക താരങ്ങളേയും മൽസരാർത്ഥികൾക്ക് പ്രോൽസാഹനം നൽകുവാൻ നല്ലവരായ കായിക പ്രേമികളെയും സഹ്യദയം സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ്, എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് എന്നിവർ അറിയിച്ചു.

കായിക മേളയുടെ സൗകര്യാർത്ഥം പ്രസ്റ്റനിലെ അച്ചായൻസ് കിച്ചൺ ഒരുക്കുന്ന കേരളീയ ഭക്ഷണശാലയും തയ്യാറാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
തങ്കച്ചൻ എബ്രഹാം: 07883022378
ബെന്നി ജോസഫ് : 07737928536
ബിജു മൈക്കിൾ: 07446893614

വേദിയുടെ വിലാസം:
സെൻ്റ് മൈക്കിൾസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്കൂൾ.
ആസ്റ്റ്ലി റോഡ്, ചോർലി
PR7 1RS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more