1 GBP = 110.31

ആന സെൻസസ് ഇന്ന്; കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

ആന സെൻസസ് ഇന്ന്; കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

ആന സെൻസസ് ഇന്ന്. കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാകുന്നത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. ഇന്ന് കേരളത്തിന്റെ കണക്കെടുപ്പ് പൂർത്തിയാകും. കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം, ഗോവ എന്നീ സംസ്ഥാന വനം വകുപ്പുകൾ ഒരുമിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്.

വന്യജീവികളുടെ വംശവർധനയുണ്ടായിട്ടുണ്ടോ, അങ്ങനെയെങ്കിൽ അത് കൃത്യമായി പഠിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

‘വളരെയധികം വനംവിസ്തൃതിയുള്ള സംസ്ഥാനമാണ് കേരളം. കുറച്ച് നാളുകളായി ഇവിടെ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരികയാണ്. വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ വന്യജീവികളുടെ കണക്കെടുപ്പ് നടത്തുകയാണ്. പശ്ചിമഘട്ടം വ്യാപിച്ച് കിടക്കുന്ന സംസ്ഥാനങ്ങളിലെയെല്ലാം കണക്കെടുപ്പ് ഒരേ സമയം നടത്തിയിട്ടേ കാര്യമുള്ളു. അങ്ങനെയാണ് 17,18,19 തിയതികളിൽ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഓരോ ക്ലസ്റ്ററുകളായി തിരിച്ചാണ് കണക്കെടുപ്പ്. കണക്കെടുപ്പ് പൂർത്തിയായിട്ട് മാത്രമേ അനന്തര നടപടികൾ സ്വീകരിക്കാൻ കഴിയൂ’- മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more