1 GBP = 106.75
breaking news

ഐപിഎൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ഇന്ന് സൺറൈസേഴ്‌സിനെ നേരിടും

ഐപിഎൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ഇന്ന് സൺറൈസേഴ്‌സിനെ നേരിടും

ഐപിഎൽ 2023 ലെ 65-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. പ്ലേഓഫ് സാധ്യതകൾ ഉറപ്പിക്കാൻ ഇന്നത്തെ വിജയം ആർസിബിക്ക് നിർണായകമാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായ ഹൈദരാബാദ് ബാംഗ്ലൂരിന്റെ വഴി മുടക്കാൻ വേണ്ടിയാകും ഇന്ന് ഇറങ്ങുക. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 112 റൺസിന്റെ കൂറ്റൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ആർ‌സി‌ബിയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ആർ‌ആറിനെതിരായ അവസാന മത്സരത്തിൽ അവരെ വിജയിപ്പിച്ചത്. മുഹമ്മദ് സിറാജിന്റെയും വെയ്ൻ പാർനെലിന്റെയും അച്ചടക്കത്തോടെയുള്ള ബൗളിങ്ങിൽ ടീമിന് ആശ്വസിക്കാം.

എന്നാൽ കഴിഞ്ഞ മത്സരത്തിലെ ആർസിബിയുടെ ബാറ്റിംഗ് അത്ര മികച്ചതായിരുന്നില്ല. അനൂജ് റാവത്തിന്റെ ഫിനിഷില്ലായിരുന്നുവെങ്കിൽ, മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആർസിബിക്ക് ആവേഗം ഉണ്ടാകുമായിരുന്നില്ല. കോലിക്ക് താളം കണ്ടെത്തേണ്ടതുണ്ട്, മുൻ നായകൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. മധ്യനിരയിൽ മാക്‌സ്‌വെൽ ഒരു നിർണായക ഘടകമാണ്. തന്റെ റോൾ കൃത്യമായി നിർവഹിക്കുണ്ടെങ്കിലും ഒരു ഫിനിഷറായി ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

ഫിനിഷർ എന്ന റോളിയിൽ ഡികെ പരാജയപ്പെട്ടു എന്ന് വേണം പറയാൻ. ചുരുക്കത്തിൽ SRH ന്റെ മികച്ച ബൗളിംഗ് ആക്രമണത്തിനെതിരെ ബാറ്റിംഗ് ആശങ്കകൾ RCB യെ ബുദ്ധിമുട്ടിലാക്കിയേക്കാം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ 2023ൽ ഇതുവരെ ആകെ 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ 6 മത്സരങ്ങളിൽ ടീം ജയിച്ചപ്പോൾ അത്രയും മത്സരങ്ങളിൽ തോറ്റു. 12 പോയിന്റുമായി ഫാഫ് ഡുപ്ലെസിയുടെ ടീം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

പ്ലേ ഓഫിൽ നിന്നും ഹൈദരാബാദ് പുറത്തായി കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെതിരായ തോൽവി ടീമിന്റെ യാത്രയ്ക്ക് ഫുൾ സ്റ്റോപ്പ് ഇട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ആദം മർക്രമിന്റെ ക്യാപ്റ്റൻസിയിൽ ആർസിബിയുടെ സ്വപ്നം തകർക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ്ആർഎച്ച് ഇറങ്ങുന്നത്. ഈ സീസണിൽ ടീമിന്റെ ബാറ്റ്സ്മാൻമാരുടെ പ്രകടനം ഏറെ നിരാശാജനകമാണ്. അതേ സമയം, ഭുവനേശ്വർ കുമാർ ഒഴികെ ബാക്കിയുള്ള ബൗളർമാരും തിളങ്ങിയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more