1 GBP = 106.79
breaking news

യുകെയിലെ പ്രമുഖ പത്രപ്രവർത്തകൻ മണമ്പൂർ സുരേഷ് രചിച്ച ‘ റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ ‘   പുസ്തകപ്രകാശനം ഏപ്രിൽ 29 ന്.

<strong>യുകെയിലെ പ്രമുഖ പത്രപ്രവർത്തകൻ മണമ്പൂർ സുരേഷ് രചിച്ച ‘ റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ ‘   പുസ്തകപ്രകാശനം ഏപ്രിൽ 29 ന്.</strong>

റജി നന്തികാട്ട് 

യുകെയിലെ പ്രമുഖ പത്രപ്രവർത്തകൻ മണമ്പൂർ സുരേഷ് എഴുതിയ ആദ്യ കൃതി   “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” യുടെ പ്രകാശനം ഏപ്രിൽ 29 ന്.  വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുസ്‌തകം പ്രകാശനം ചെയ്യുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് ഏപ്രിൽ 29 നു ശനിയാഴ്ച 4.30നു നടക്കുന്ന ചടങ്ങിൽ പ്രൊഫ എം എൻ കാരശ്ശേരി അധ്യക്ഷത വഹിക്കും.

“മണമ്പൂർ സുരേഷിന്റെ ഈ കൃതി ചലച്ചിത്രകുതുകികൾക്കും വിദ്യാർഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും ” – ഫാബിയൻ ബുക്ക്സ് പ്രസാധകരായുള്ള “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ അടൂർ ഗോപാലകൃഷ്ണൻ ഇങ്ങനെ എഴുതി.

ദേശീയ അവാർഡ് നേടിയ സംവിധായകൻ എം.പി സുകുമാരൻനായർ, പ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫ്, പ്ലാനിങ് ബോർഡ് മെമ്പർ ഡോ രവി രാമൻ, തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ് ഭാസുരചന്ദ്രൻ, വി ശശികുമാർ, ന്യൂസ് 18 ടീവി പൊളിറ്റിക്കൽ കറസ്‌പോണ്ടന്റ് ആയ കിരൺ ബാബു, ബിജു ഒഡേസ ഫിലിംസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിക്കും. നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

നാൽപ്പത്തി ഒന്ന് വർഷമായി ലോകത്തിലെ മേജർ ഫെസ്റ്റിവലുകളിൽ ഒന്നായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ പ്രസ് ഡെലിഗേറ്റ് ആയി കവർ ചെയ്യുക (1982 മുതൽ 2023 വരെ), ഇതൊരപൂർവ റെക്കോർഡാണ്. ഈ ലോകോത്തര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത എല്ലാ മലയാള ചിത്രങ്ങളെക്കുറിച്ചും എഴുതുക. നേട്ടങ്ങൾ കൈവരിച്ചു മുന്നേറുന്ന മലയാള സിനിമയുടെ ആഘോഷവും കൂടിയാണ് മണമ്പൂർ സുരേഷിൻറെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥം. അതോടൊപ്പം ലോക സിനിമയുടെ ആചാര്യന്മാരുടെ ചിത്രങ്ങളെക്കുറിച്ചുള്ള പഠനം , ഇന്റർവ്യു എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പുസ്തകത്തെ സംബന്ധിച്ച പഠനങ്ങൾ മണമ്പൂര് , കൊല്ലം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലും നടക്കും. ഇംഗ്ലണ്ടിലെ പ്രകാശനം ലണ്ടനിൽ വച്ചും നോർത്തേൺ അയർലന്റിലെ പുസ്തക പ്രകാശനം  ബെൽഫാസ്റ്റിൽ വച്ചും ജൂലൈ മാസം നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more