ലിവര്‍പൂളില്‍ മതേതരത്വത്തിന്റെ ശംഖൊലി നാദം മുഴക്കി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന് ലിമയുടെ വിഷു, ഈസ്റ്റര്‍, ആഘോഷങ്ങള്‍ ഗംഭീരമായി നടന്നു.
Apr 18, 2023
പരിപാടികളുടെ മുഖ്യ അഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള, ഡോക്ടര്‍ ജോര്‍ജ് കുരുവിള എന്നിവരും ലിമയുടെ പ്രസിഡന്റ് ജോയി അഗസ്തി, സെക്രട്ടറി ജിനോയി മാടന് ട്രസ്റ്റി ജോയിമോന് തോമസും മറ്റ് വനിത കമ്മിറ്റി ഭാരവാഹികളും കൂടി നിലവിളക്കില്‍ ഭദ്രദിപം കൊളുത്തി കൊണ്ട് ലിമയുടെ പരിപാടികള്‍ക്കു തുടക്കമിട്ടു. പിന്നിട് കുട്ടികളെകൊണ്ട് വിഷുക്കണികാണിച്ചു അതിനുശേഷം വിഷുകൈനീട്ടം ലിമ സ്പോണ്സര് RFT ഫിലിംസ് എംഡി റൊണാള്‍ഡ് നല്കി.
ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ ജോര്‍ജ് കുരുവിളയും ചേര്‍ന്നു കുട്ടികള്‍ക്ക് ഈസ്റ്റര്‍ എഗ്ഗ്സ് നല്കി. ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ ജോര്‍ജ്, സ്വാഗതം ജിനോയി മാടന്, നന്ദി ജോയി മോന് തോമസ് എന്നിവര്‍ സംസാരിച്ചു. വിസ്റ്റന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.
കുട്ടികളും, മുതിര്‍ന്നവരും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ലിമ നടത്തിയ രാധ, കൃഷ്ണ മത്സരം വളരെ ആവേശകരം ആയിരുന്നു. ലിവര്‍പൂള്‍ ഡാന്‍സ് മാസ്റ്റര്‍ മഹേഷിന്റെ സരിഗമ ഡാന്‍സ് ഗ്രൂപ്പ്, റിയയുടെ ഡിഫാമം ഡാന്‍സ് ഗ്രൂപ്പ് എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. കൂടാതെ ലിമ മുന്‍ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്റെ കൃഷ്ണവേഷവും, അദ്ദേഹത്തിന്റെ മകള്‍ ദേവുവിന്റ രാധവേഷവും, ഷാജുവിന്റെ കുചേലന് വേഷവും, റോയി മാത്യുവിന്റെ യേശുവിന്റെ വേഷവും കാണികളുടെ നിലക്കാത്ത കയ്യടി നേടി. രാധാകൃഷ്ണ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കിയത് ശ്രീകൃഷ്ണനും, യേശു ക്രിസ്തുവും ആയിരുന്നു.
വൈകുന്നേരം 6 മണിക്കാരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു. തുടര്‍ന്ന് ഡിജെയും ഉണ്ടായിരുന്നു. വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ലിമ ഒരുക്കിയിരുന്നത്. അവസാനം എല്ലാവരും ചേര്‍ന്ന് ഇന്ത്യയുടെ ദേശിയ ഗാനം ആലപിച്ചു പരിപാടികള്‍ സമാപിച്ചു.
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ /
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages