1 GBP = 112.08
breaking news

ഇപിഎഫ് പലിശ നിരക്ക് ഉയര്‍ത്തി.

ഇപിഎഫ് പലിശ നിരക്ക് ഉയര്‍ത്തി.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനുള്ള പലിശ നിരക്ക് 8.15 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഇന്ന് ചേർന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) യോഗത്തിലാണ് തീരുമാനം. 2021-22ൽ ഇപിഎഫ്ഒ പ്രഖ്യാപിച്ച 8.1 ശതമാനം പലിശ നിരക്കിനേക്കാൾ 0.5 ശതമാനം കൂടുതലാണ് പുതിയ നിരക്ക്.

ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) രണ്ട് ദിവസത്തെ യോഗത്തിന് ശേഷമാണ് പിഎഫിന്റെ പലിശ നിരക്ക് 0.05 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിക്കും. മന്ത്രാലയത്തിന്റെ അനുമതിയോടെയാവും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

2021-22 ലെ ഇപിഎഫിൻ്റെ പലിശ നിരക്ക് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു. ഇപിഎഫ് പലിശ നിരക്ക് 8 ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020-21ൽ ഇത് 8.5 ശതമാനമായിരുന്നു. അതേസമയം 2021-22 സാമ്പത്തിക വർഷത്തെ പലിശ പണം പോലും ഇതുവരെ പിഎഫ് അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more