1 GBP = 112.15
breaking news

ബർമിംഗ്ഹാമിൽ മസ്ജിദിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒരാൾക്ക് മേൽ അജ്ഞാത ദ്രാവകമൊഴിച്ച് തീകൊളുത്തി; അന്വേഷണവുമായി ടെററിസം പോലീസ്

<strong>ബർമിംഗ്ഹാമിൽ മസ്ജിദിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒരാൾക്ക് മേൽ അജ്ഞാത ദ്രാവകമൊഴിച്ച് തീകൊളുത്തി; അന്വേഷണവുമായി ടെററിസം പോലീസ്</strong>

ബിർമിംഗ്ഹാം: ബർമിംഗ്ഹാമിൽ മസ്ജിദിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഒരാൾക്ക് മേൽ അജ്ഞാത ദ്രാവകമൊഴിച്ച് തീകൊളുത്തി. സംഭവുമായി ബന്ധപ്പെട്ട് തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതകശ്രമം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷം എഡ്ജ്ബാസ്റ്റണിലെ ഷെൻസ്റ്റോൺ റോഡിൽ അജ്ഞാത പദാർത്ഥം തളിച്ചതിനെ തുടർന്ന് ഇരയുടെ മുഖത്ത് പൊള്ളലേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. ഒരാൾ ഇരയെ സമീപിക്കുന്നതും പിന്നീട് തീകൊളുത്തുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇത് പരിശോധിച്ചുവരികയാണ്.

പടിഞ്ഞാറൻ ലണ്ടനിൽ 82 വയസ്സുള്ള ഒരാളെ പള്ളിക്ക് പുറത്ത് തീവെച്ചതിന് സമാനമായ ആക്രമണവുമായി ഇതിന് ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

ബർമിംഗ്ഹാമിലെ സംഭവം “സീരിയസ് കേസാണ്” എന്ന് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, എഡ്ജ്ബാസ്റ്റണിലെ ഇരയുടെ മേൽ അജ്ഞാത പദാർത്ഥം തളിച്ചു, ജാക്കറ്റിന് തീപിടിക്കുകയും മുഖത്ത് സാരമായി പൊള്ളലേൽക്കുകയും ചെയ്തു.
ഗുരുതരമായതും എന്നാൽ ജീവന് അപകടകരമല്ലാത്തതുമായ പരിക്കുകളോടെ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more