1 GBP = 105.47
breaking news

കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടൽ; ദുരിതത്തിലായ ഷീബയ്ക്ക് ആശ്വാസം; സൗജന്യ ചികിത്സ ലഭ്യമാക്കും.

കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടൽ; ദുരിതത്തിലായ ഷീബയ്ക്ക് ആശ്വാസം; സൗജന്യ ചികിത്സ ലഭ്യമാക്കും.

ഏഴുതവണ ശസ്ത്രക്രീയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ ആസ്റ്റർ മെഡി സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കും. ആസ്റ്റർ മെഡി സിറ്റി ആശുപത്രി ഷീബയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. വിദഗ്‌ദ ചികിത്സ ലഭ്യമായത് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ്.

ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.

ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനക്ക് ശമാനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു. ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് ഷീബയുടെ ആരോപണം.

രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലര്‍ക്ക് കൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. നിയമസഭയില്‍ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ചൂണ്ടികാട്ടിയാണ് കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

അതേസമയം ശസ്ത്രക്രിയയ്ക്കു ശേഷം വയറില്‍ സ്റ്റിച്ച് ഇടാത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗികളില്‍നിന്ന് ഇടനിലക്കാര്‍ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more