1 GBP = 106.92
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് ലെജൻഡ് 2023; ല്യൂട്ടനിൽ നിന്നുള്ള ജെയ്സൺ ആൻഡ് ജിസ്മോൻ ചാംപ്യൻമാർ

<strong>യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് ലെജൻഡ് 2023; ല്യൂട്ടനിൽ നിന്നുള്ള ജെയ്സൺ ആൻഡ് ജിസ്മോൻ ചാംപ്യൻമാർ</strong>

ജോബിൻ ജോർജ്

യുകെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന ലെജന്റ്സ് 2023 ബാഡ്മിന്റൺ ടൂർണമെന്റിൽ ലുട്ടനിൽ നിന്നുള്ള ജെയ്സൺ ആൻഡ് നോർത്ത് വെയിൽസ്‌ നിന്നുള്ള ജിസ്മോൻ അടങ്ങിയ ടീം ചാമ്പ്യന്മാർ. അത്യന്ത്യം വാശിയേറിയ മത്സരത്തിൽ നോർത്താംപ്ടൺ നിന്നും മിൽട്ടൺകെയ്ൻസ് നിന്നുമുള്ള ജിനി ആൻഡ് വിനൂപ് എന്നിവരടങ്ങിയ ടീമിനെ 2-0 എന്നാ സെറ്റുകൾക്ക് തോൽപ്പിച്ചു … സ്കോർ 16-21,19-21
ലൂസേഴ്‌സ് ഫൈനലിൽ സ്‌റ്റോക് ഓൺ ട്രെന്റിൽനിന്നുള്ള ജിൻസ് ആൻഡ് ബിനെറ്റ്‌ മൂന്നാം സ്ഥാനവും ലണ്ടനിൽ നിന്നുള്ള ജോബി ആൻഡ് ലെനിൻ നാലാം സ്ഥാനവും നേടി …വിജയികൾക്ക് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , വൈസ് പ്രസിഡന്റ് നിഷ കുര്യൻ കലാമേള കോർഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ എന്നിവർ ട്രോഫികൾ നൽകി.

യുകെയിലെ മലയാളികൾക്കായി നടത്തിയ ടൂർണമെന്റിൽ ഒന്നാം സമ്മാനമായി SM 24 ഹെൽത്ത് കെയർ ലിമിറ്റഡ് സ്‌പോൺസർ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും 2 ആം സമ്മാനമായി LGR അക്കാദമി ഹണ്ടിങ്ടൺ സ്പോൺസർ ചെയ്യുന്ന 301 പൗണ്ടും ട്രോഫിയും 3ആം സമ്മാനമായി ഡിലൈറ്റ് കെയർ സ്പോൺസർ ചെയ്യുന്ന 201 പൗണ്ടും ട്രോഫിയും 4ആം സമ്മാനമായി ഗൂഡിസ് കഫേ ബോക്സ് ല്യൂട്ടൻ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും നൽകി ….

ലിയോ ജോൺ മുഖ്യ റഫറി ആയും വിഷ്ണു, ഗ്രെയ്സ്, മിധു, ജസ്റ്റിൻ, ജീന, ലിയോ, ഫ്രാൻസി, ലിൻസി, എബി എബ്രഹാം, ഡെൻസിൽ, ജോയൽ എന്നിവർ വോളന്റിയര്മാരായും പ്രവർത്തിച്ചു.

നേരത്തെ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ ചാക്കോച്ചൻ ഉത്‌ഘാടനം നിർവഹിച്ച ടൂർണമെന്റിൽ സ്കോട്ലൻഡിൽ നിന്നുവരെ ടീമുകൾ പങ്കെടുത്തു. ആൺ പെൺ വ്യത്യാസമില്ലാതെ നാല്പതിലേറെ ടീമുകൾ മാറ്റുരച്ചു …ജയിച്ചവരും തോറ്റവരും ഒരുപോലെ സംതൃപ്തരായി മടങ്ങിയ ടൂർണമെന്റിന് ഈസ്റ്റ് ആംഗ്ലിയ റീജിയൻ എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെയ്സൺ ചാക്കോച്ചൻ, ജോബിൻ ജോർജ്, ഭുവനേഷ് പീതാംബരൻ, നിഷാ കുര്യൻ, സന്ധ്യ സുധി, ബിബിരാജ് രവിന്ദ്രൻ, സണ്ണിമോൻ മത്തായി, സാജൻ പടിക്കമാലിൽ, ഐസക് കുരുവിള, അലോഷ്യസ് ഗബ്രിയേൽ, ജിജി മാത്യു ,പ്രവീൺലോനപ്പൻ, ജോസ് അഗസ്റ്റിൻ,ബിബിൻ അഗസ്തി എന്നിവരോടൊപ്പം ഇവന്റ് കോഡിനേറ്റർ മാരായ ജെയ്സൺ ലിയോ, ഡെൻസിൽ, ജെയിൻ എന്നിവവർ നേതൃത്വം നൽകി.. ഇന്ത്യൻ ദേശീയ ഗാനത്തോടെ ബാഡ്മിന്റൺ ടൂർണമെന്റ് അവസാനിപ്പിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more