ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഇരുപതാം വാർഷിക നിറവിൽ!!! വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി ഗ്ലോസ്റ്റർഷെയർ മലയാളികൾ
Feb 22, 2023
യുകെയിലെ തന്നെ മികച്ച മലയാളി അസോസിയേഷനുകളിൽ ഒന്നായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ അതിന്റെ 20 ആം വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. 2002 സ്ഥാപിതമായ ജി എം എ രണ്ടാം ദശാബ്‌ധി നിറവിൽ എത്തി നിൽക്കുമ്പോൾ ഫെബ്രുവരി 25 ആം തിയതിം ഗ്ലോസ്റ്റെർഷെയറിലെ ചർച് ഡൌൺ ഹാളിൽ വെച്ച് വിപുലമായാണ് ആഘോഷങ്ങൾ നടക്കുക. പുതിയ ലോഗോയും, ഇരുപതാം വർഷ മാഗസിൻ സുവനീറും അന്ന് പ്രകാശനം ചെയ്യും ..
റോബി മേക്കരയുടെ നേതൃത്വത്തിൽ നടക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ജി എം എ 2023 എന്ന ടൈറ്റിലിൽ കപ്പിൾ പേജൻറ് ഷോയും എഷ്യാനെറ്റ് സ്റ്റാർസിംഗ് ഫെയിം ആയ വില്യം , ആന്റണി ജോൺ ഡെൽസി നൈനാൻ എന്നിവരുടെ സംഗീത പരിപാടിയും ഫോർ എന്റർടൈന്റ്‌മെന്റിന്റെ ബോളിവുഡ് ഡാൻസ് പരിപാടിയും ഉണ്ടാകും.
ജോ വിൽട്ടൻ ആന്റണി നേതൃത്വം നൽകുന്ന ഗ്ലോസ്റ്റർ മലയാളി അസോസിയേഷൻ ഈ വർഷം നടത്തിയ ഓണാഘോഷവും ബാർബി ക്യൂ പാർട്ടിയും ക്രിസ്തുമസ് ആഘോഷവും ഏറെ പ്രെശംസ പിടിച്ചു പറ്റിയിരുന്നു. ബിനുമോൻ, സിബി ജോസഫ് എന്നിവർ നേതൃത്വം നല്‌കുന്ന സ്റ്റേജ് മാനേജ്മെന്റും റോബി മേക്കര, ബോബൻ ജോസഫ്, അനില തുടങ്ങിയവർ നയിക്കുന്ന ആങ്കറിങ് ടീമും, വിനോദ് മാണി ബിൽജി പല്ലിശ്ശേരി ബാബു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകുന്ന രെജിസ്ട്രേഷൻ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്.
വിപുലമായ ഒരു പാട് പരിപാടികളുമായി ആണ് ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ അതിന്റെ 20 ആം വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ബിനു പീറ്റർ മാഗസീൻ എഡിറ്റർ ആയിട്ടുള്ള കമ്മിറ്റി അസോസിയേഷന്റെ 20 ആം വാർഷിക സുവനീർ,യുക്മ നാഷണൽ പ്രെസ്‌ഡന്റ് ഡോക്റ്റർ ബിജു പെരിങ്ങത്തറയ്ക്കു കൈമാറി കൊണ്ട് അന്നെ ദിവസം മാഗസീൻ പ്രെകാശനം നിർവഹിക്കുകയും ചെയ്യും .ഇൻഫിനിറ്റി മോർഗേജൂം ലെജൻഡ് സോളിസിറ്റർസും ആണ് പരിപാടിയുടെ പ്രെധാന സ്പോൺസേർസ്. എല്ലാവരെയും ആഘോഷത്തിന്റെ ഭാഗമാകുവാൻ ഹൃദയ പൂർവ്വം ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
click on malayalam character to switch languages