1 GBP = 110.28

രാജി പ്രഖ്യാപിച്ച് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ

രാജി പ്രഖ്യാപിച്ച് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ

സ്കോട്ട്ലൻഡ്: എട്ട് വർഷത്തിലേറെയായി സ്‌കോട്ട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം വഹിക്കുന്ന നിക്കോള സ്റ്റർജൻ രാജിവെക്കുകയാണെന്ന്പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ നടത്തിയ പ്രസംഗത്തിൽ, സ്ഥാനമൊഴിയാനുള്ള ശരിയായ സമയമാണിതെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് പറഞ്ഞു.
തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ താൻ അധികാരത്തിൽ തുടരുമെന്ന് സ്റ്റർജൻ പറഞ്ഞു.

ഏറ്റവും കൂടുതൽ കാലം ഫസ്റ്റ് മിനിസ്റ്റർ പദവിയും ആ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയുമാണ് അവർ. അതേസമയം ലിംഗ പരിഷ്കാരങ്ങൾ, ട്രാൻസ് തടവുകാർ, സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവാദങ്ങൾ ഉൾപ്പെടുന്ന സമ്മർദത്തിന്റെ പ്രതികരണമല്ല തന്റെ രാജിയെന്ന് സ്റ്റർജൻ തറപ്പിച്ചു പറഞ്ഞു.

മറ്റാരെങ്കിലും ചുമതലയേൽക്കുന്നത് വരെ താൻ സ്ഥാനത്ത് തുടരുമെന്നും അടുത്ത ഹോളിറൂഡ് തിരഞ്ഞെടുപ്പ് വരെ എംഎസ്പിയായി തുടരുമെന്നും സ്റ്റർജൻ സ്ഥിരീകരിച്ചു. എസ്എൻപി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അവർ പറഞ്ഞു, എന്നാൽ ആരാണ് തന്റെ ഇഷ്ട സ്ഥാനാർത്ഥി എന്ന് പറയാൻ വിസമ്മതിച്ചു.

എസ്എൻപി പ്രസിഡന്റ് മൈക്കൽ റസ്സൽ നിക്കോള സ്റ്റർജൻ പാർട്ടിക്കും രാജ്യത്തിനും നൽകിയ അസാധാരണവും ഉജ്ജ്വലവുമായ നേതൃത്വത്തിന് നന്ദി പറഞ്ഞു. എസ്എൻപിയുടെ വെസ്റ്റ്മിൻസ്റ്റർ നേതാവ് സ്റ്റീഫൻ ഫ്‌ലിൻ ഒരു മികച്ച രാഷ്ട്രീയക്കാരിയും അർപ്പണബോധമുള്ള ഒരു പൊതുപ്രവർത്തകയുമാണ് നിക്കോള സ്റ്റർജൻ എന്ന് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി ഋഷി സുനക് അവരുടെ ദീർഘകാല സേവനത്തിന് നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more