1 GBP = 106.79
breaking news

2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു; സർവകാല റെക്കോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ്

2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു; സർവകാല റെക്കോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു.

കൊവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ൽ ഇത് 1,88,67,414 ആയി ഉയർന്നെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്.

സഞ്ചാരികളുടെ വരവ് ഈ ജില്ലകളിൽ സർവകാല റെക്കോർഡിലെത്തി. 2022-ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂർ, വയനാട് എന്നീ ജില്ലകൾ ആണ് മുന്നിലുള്ളതെന്നും മന്ത്രി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more