1 GBP = 106.80
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് ലെജൻഡ്സ് 2023 ല്യൂട്ടൻ പുറ്ററിഡ്ജ് ഹൈസ്കൂളിൽ ഫെബ്രുവരി 25ന്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് ലെജൻഡ്സ് 2023 ല്യൂട്ടൻ പുറ്ററിഡ്ജ് ഹൈസ്കൂളിൽ ഫെബ്രുവരി 25ന്

ജോബിൻ ജോർജ്ജ്

യുക്മയുടെ പ്രമുഖ റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ നേതൃത്വത്തിൽ നടത്തുന്ന ലെജന്റ്സ് 2023 ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 25 നു രാവിലെ 9 മണിമുതൽ ല്യൂട്ടൻ പുറ്ററിഡ്ജ് ഹൈസ്കൂളിൽ വച്ച് നടക്കും. കോവിഡു മൂലം ഏറെ നാളായി മുടങ്ങി കിടന്നിരുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് യുകെയിലെ മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്നതാണ്.
യൂ കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കായി നടത്തപ്പെടുന്ന ടൂർണമെന്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40ടീമുകൾക്കാണ്
അവസരമുള്ളത്.

ഒരു ടീമിന് 40 പൗണ്ട് റെജിസ്ട്രേഷൻ ഫീ ഈടാക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനമായി SM 24 ഹെൽത്ത് കെയർ ലിമിറ്റഡ് സ്‌പോൺസർ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി LGR അക്കാദമി ഹണ്ടിങ്ടൺ സ്പോൺസർ ചെയ്യുന്ന 301 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി ഡിലൈറ്റ് കെയർ സ്പോൺസർ ചെയ്യുന്ന 201 പൗണ്ടും ട്രോഫിയും നാലാം സമ്മാനമായി ഗൂഡിസ് കഫേ ബോക്സ് ല്യൂട്ടൻ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ട്രോഫിയും നൽകുന്നതാണ്. ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയകരമാക്കി തീർക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു …

ബാഡ്മിന്റൺ ടൂർണമെന്റ് വിജയത്തിനായി സണ്ണിമോൻ മത്തായി, സാജൻ പടിക്കമാലിൽ, ജോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ബിബിരാജ് രവീന്ദ്രൻ, സന്ധ്യ സുധി, ഐസക് കുരുവിള, ജിജി മാത്യു, അലോഷ്യസ് ഗബ്രിയേൽ, ബിബിൻ അഗസ്തി എന്നിവരടങ്ങിയ കമ്മിറ്റി രൂപികരിച്ചു. കൂടാതെ ഭുവനേഷ് പീതാംബരൻ, പ്രവീൺ ലോനപ്പൻ, ജെയ്സൺ തുടങ്ങിയവരെ ഇവന്റ് കോഡിനേറ്റർമാരായും നിയമിച്ചു …

ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു റെജിസ്ട്രേഷൻ നടത്താവുന്നതാണ്
https://forms.gle/RKcMENEsZKvhxWWF6

കൂടുതൽ വിവരങ്ങൾക്ക് റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403 957439), സെക്രട്ടറി ജോബിൻ ജോർജ് (07574674480), സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ (07862273000), ഇവന്റ് കോഡിനേറ്റർമാരായ പ്രവീൺ (07703463495), ജെയ്സൺ (07404796982) തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ്.

Venue:Putteridge High School
Putteridge Rd, Luton LU2 8HJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more