1 GBP = 106.75
breaking news

പത്താനിലെ ഗാനരംഗങ്ങളിൽ മാറ്റം വേണമെന്ന് കേന്ദ്ര സെൻസർ ബോർഡ്

പത്താനിലെ ഗാനരംഗങ്ങളിൽ മാറ്റം വേണമെന്ന് കേന്ദ്ര സെൻസർ ബോർഡ്

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളിലെത്തുന്ന പത്താനിലെ ഗാനരംഗങ്ങളിൽ മാറ്റം വേണമെന്ന നിർദേശവുമായി കേന്ദ്ര സെൻസർ ബോർഡ്. 

പാട്ടുകളിൽ ഉൾപ്പടെ മാറ്റം വേണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം. മാറ്റങ്ങൾ വരുത്തിയതിന് ശേഷം സിനിമ വീണ്ടും സെൻസറിങ്ങിനായി സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സിനിമയുടെ നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസിനോട് മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചതായി സെൻസർബോർഡ് ചെയർപേഴ്സൺ പ്രസൂൺ ജോഷി പറഞ്ഞു. അതേസമയം, എന്തൊക്കെ മാറ്റങ്ങളാണ് നിർദേശിച്ചതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

നേരത്തെ പത്താൻ സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമയിലെ ഒരു ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ആവശ്യം ഉയർന്നത്. ഗാനത്തിൽ കാവി നിറമുള്ള ബിക്കിനി ദീപിക ധരിച്ചതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more