1 GBP = 105.49

പി.ജയരാജന് ഉയർന്ന സുരക്ഷാ സംവിധാനമുള്ള കാർ; മന്ത്രിമാർക്കും പുത്തൻ കാറുകൾ

പി.ജയരാജന് ഉയർന്ന സുരക്ഷാ സംവിധാനമുള്ള കാർ; മന്ത്രിമാർക്കും പുത്തൻ കാറുകൾ

സി പി ഐ എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.

പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. മന്ത്രിസഭാ യോഗത്തിൻ്റെ അനുമതി ലഭ്യമാക്കിയതും വ്യവസായ മന്ത്രിയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ 9 ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കുകയും ചെയ്തു.

പുതിയ വാഹനങ്ങൾ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ നവംബർ 4 നു ശേഷം സർക്കാർ വാങ്ങിയ വാഹനങ്ങളും ചെലവും: 1. മന്ത്രി റോഷി അഗസ്റ്റിൻ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 2.മന്ത്രി വി.എൻ വാസവൻ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 3. മന്ത്രി വി. അബ്ദുറഹിമാൻ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 4. മന്ത്രി ജി. ആർ. അനിൽ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 5.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ ) 6. പി.ജയരാജൻ – 35 ലക്ഷം ( ബുള്ളറ്റ് പ്രൂഫ് കാർ ).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more