1 GBP = 110.31

പരാതിക്കാരിയെ മർദിച്ച കേസ്; എൽദോസും അഭിഭാഷകരും അടക്കം 5 പ്രതികൾ

പരാതിക്കാരിയെ മർദിച്ച കേസ്; എൽദോസും അഭിഭാഷകരും അടക്കം 5 പ്രതികൾ

പരാതിക്കാരിയെ മർദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലും അഭിഭാഷകരും അടക്കം അഞ്ച് പ്രതികൾ. അഭിഭാഷകരായ അലക്സ്, ജോസ്, മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കുറ്റ്യാണി സുധീർ, ഓൺലൈൻ മാധ്യമപ്രവർത്തകൻ രാഗം രാധാകൃഷണൻ എന്നിവരാണ് പ്രതികൾ.ഇവരെ പ്രതിചേർത്ത് വഞ്ചിയൂർ പോലിസ് കോടതിയിൽ റിപ്പോർട്ട് നൽകി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 31 ലേക്ക് മാറ്റി.

അഭിഭാഷകന്റെ ഓഫീസില്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളിലില്‍ ആക്രമിച്ചു എന്ന കേസിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അനുസരിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുന്ന എല്‍ദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതായി ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് എല്‍ദോസിനു കോടതി താത്കാലിക ജാമ്യം അനുവദിച്ചത്.

പരാതിക്കാരിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ വഞ്ചിയൂര്‍ പൊലീസാണ് എല്‍ദോസിനെതിരെ കേസെടുത്തത്. അതെ സമയം പീഡന കേസില്‍ അന്വേഷണ സംഘം ഇന്നലെ കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. അടുത്ത ദിവസം എല്‍ദോസുമായി അവശേഷിക്കുന്ന സ്ഥലങ്ങളില്‍ കൂടി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more