1 GBP = 110.31

അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ എൻഫോസ്‌മെന്റ്

അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ എൻഫോസ്‌മെന്റ്

അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് ആർടിഒ എൻഫോസ്‌മെന്റ് റദ്ദാക്കി. കോഴിക്കോട് – വടകര റൂട്ടിൽ ഓടുന്ന ഇന്റർസിറ്റി എന്ന ബസിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്. കോഴിക്കോട് ആർടിഒ എൻഫോസ്‌മെന്റ് ആണ് നടപടി എടുത്തത്.

അതേസമയം, സമൂഹ മാധ്യമങ്ങളിലെ സൂപ്പർ വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി തുടരുകയാണ്. കാറിന്റെ ടയറുകൾക്കിടയിൽ നിന്ന് പുക വരുത്തി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ കാർ ഏതാനും ദിവസം മുമ്പ് പിടിച്ചെടുത്തിരുന്നു. മലപ്പുറം എ ആർ നഗർ ചെണ്ടപുറായ സ്വദേശിയുടെ പുക വരുത്തുന്ന കാറാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

അമിതമായി പുക വരുത്തുന്ന വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉടമക്ക് 15,000 രൂപയാണ് പിഴ ചുമത്തിയത്. ഇതിന് പുറമേ അപകടകരമായി വാഹനം ഓടിച്ചതിന് കോടതി നടപടിക്രമങ്ങളും നേരിടേണ്ടി വരും.

കാന്തശക്തിയിൽ പ്രവർത്തിക്കുന്ന നമ്പർ പ്ലെയിറ്റ് വെച്ച ഇരുചക്ര വാഹനവും പിടികൂടി. 15500 രൂപയാണ് ഇതിന് പിഴ ചുമത്തിയത്. ടയർ തേഞ്ഞ സ്കൂൾ ബസിനെതിരെയും നടപടിയെടുത്തു. വലിയോറ പാണ്ടികശാലയിലെ കെ.ആർ.എച്ച്.എസ് സ്കൂളിലെ ബസ്സിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more