1 GBP = 105.61
breaking news

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ പുറത്തുവിട്ടത്. 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കെ സുരേന്ദ്രന്‍, സി കെ ജാനു, പ്രശാന്ത് മലവയല്‍, എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒന്നാംപ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍.

ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളില്‍വെച്ച് മുപ്പത്തിയഞ്ച് ലക്ഷം രൂപ കെ.സുരേന്ദ്രന്‍ കോഴനല്‍കിയെന്നാണ് കേസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more