1 GBP = 105.61
breaking news

സമ്മാനപ്പെരുമഴയുമായി..വീണ്ടുമൊരു ലിംക ഓണം വരവായ്..

സമ്മാനപ്പെരുമഴയുമായി..വീണ്ടുമൊരു ലിംക ഓണം വരവായ്..

ബിനു മൈലപ്ര

ലിവർപൂൾ: പതിവുപോലെ നിരവധി സമ്മാനങ്ങളുമായി ഇത്തവണയും ലിംകയുടെ ശ്രാവണോത്സവം വരവായ്. വിപുലമായ ഓണാഘോഷ പരിപാടികളുമായി ലിംക ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഈ വരുന്ന സെപ്റ്റംബർ 24 ശനിയാഴ്ച AINTREE ST.GILES CENTRE ൽ വച്ച് നടത്തപ്പെടും.

ആഘോഷ വേളകൾക്കിടയിൽ സദസ്സിനെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനങ്ങൾക്ക് പുറമേ ഏറ്റവും നന്നായി ഓണവസ്ത്രങ്ങൾ ധരിച്ചു വരുന്ന കുടുംബത്തിന് പ്രത്യേക ഓണസമ്മാനവും ലഭിക്കും. അതോടൊപ്പം വിവിധ ഓണക്കളികളിൽ വിജയികളാകുന്നവർക്ക് മറ്റ് ആകർഷകമായ സമ്മാനങ്ങളും ലിംക ഒരുക്കിയിട്ടുണ്ട്.

ലിംക ശ്രാവണോത്സവത്തിന് നിറക്കൂട്ട് ചാർത്തുവാനായി മാവേലി മന്നനെ വരവേറ്റ്… ആടിയും പാടിയും തൃക്കാക്കരയപ്പന് തിരുമുൽ കാഴ്ചയും വെച്ച്.. വിഭവ സമൃദ്ധമായ ഓണസദ്യ യുമുണ്ട്..വർണ്ണപ്പകിട്ടാർന്ന കലാവിരു ന്നും ആസ്വദിച്ച് …ഈ ഓണക്കാലത്തെ അവിസ്മരണീയമാക്കാൻ എല്ലാ ലിവർപൂൾ മലയാളികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more