രണ്ടു ദശാബ്ദത്തോളം യുകെ മലയാളികളുടെ ഇടയിലും കലാ സാംസ്കാരിക സാമൂഹിക രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന് ( ജിഎംഎ) , ഗ്ലോസ്റ്റെര്‍ഷെയറില്‍ എത്തിയിരിക്കുന്ന ഒട്ടനവധി മലയാളി പുതുമുഖങ്ങളെ പരിചയപ്പെടുവാനും അവരുമായി നല്ലൊരു സായാഹ്നം ചിലവിടുവാനും,അറിവുകള്‍ പങ്കിടാനുമായി ഇക്കഴിഞ്ഞ ദിവസം നടത്തിയ മീറ്റ് & ഗ്രീറ്റ് തികച്ചും വ്യത്യസ്തവും അവിസ്മരണീയവുമായ ഒരു പരിപാടിയായിരുന്നു.
പുതിയതായി യുകെയിലെത്തുന്നവര്‍ക്ക് തൊഴില്‍പരമായും താമസപരമായും നിയമപരമായും പല അറിവുകള്‍ ആവശ്യമാണ്. പലപ്പോഴും ആദ്യമായി യുകെയില്‍ എത്തുമ്പോള്‍ പലതരം ആശങ്കകളും ഉണ്ടാകാറുണ്ട്. എന്നും ഉപകാരപ്രദമായ കാര്യങ്ങള്‍ സംഘടിപ്പിക്കാറുള്ള ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പുതിയതായി എത്തിയ 85ഓളം അംഗങ്ങള്‍ക്ക് ഫലപ്രദമായ ക്ലാസുകളാണ് ഒരുക്കിയത്.
GMA സെക്രട്ടറി ദേവലാലിന്റെ നേതൃത്വത്തില്‍ രജിട്രേഷന് മൂന്നു മണിക്ക് തന്നെ തുടക്കം കുറിച്ചു അതിനു ശേഷം പ്രസിഡന്റ് ജോ വില്‍ട്ടന്‍ ഗ്ലോസ്റ്റെര്‍ഷെയറില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളേയും , മറ്റുള്ളവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു .പരിപാടിയുടെ ചുക്കാന്‍ വഹിച്ച മനോജ് വേണുഗോപാല്‍ ഗ്ലോസ്റ്റെര്‍ഷെയറില്‍ എത്തിയ എല്ലാ മലയാളികളെയും മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയിലേക്ക് നേരിട്ട് ക്ഷണിക്കുക ആയിരുന്നു .അതിനുശേഷം ബോബന് ഇലവുങ്കല്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ ജിഎംഎ നടത്തിയ സാമൂഹിക ഇടപെടലുകളും , കടന്നു വന്ന വഴികളെയും കുറിച്ചു സംസാരിച്ചു ,
ഗ്ലോസ്റ്റെര്‍ ഹോസ്പിറ്റലിലില്‍ വാര്‍ഡ് മാനേജര്‍ ആയ ജോലിനോക്കുന്ന വിനോദ് മാണിയും , ബാത്ത് ഹോസ്പിറ്റലില്‍ അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്റ്റീപ്രാക്റ്റീഷണര് ആയ ബിന്ദു ദേവലാലും നടത്തിയ കരിയര്‍ ഗൈഡന്‍സ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി . യുകെയില്‍ ജീവിക്കുമ്പോള്‍ കുടുംബത്തില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ എങ്ങനെ ഇവിടുത്തെ ഗവര്‍മെന്റ് ഇടപെടുന്നു എന്നുള്ള വിഷയത്തെ കുറിച്ച് അഡ്വക്കേറ്റ് ചാള്‍സ് വിശദമായി സംസാരിച്ചു.
വാടക വീടുകളെ കുറിച്ച് വിശദമായി സംസാരിച്ച സിബി ജോസഫും യുകെ ഡ്രൈവിങ്ങ് വിഷയങ്ങളില്‍ അവബോധമുണ്ടാക്കി ബിജു പാക്കിലും തങ്ങളുടെ ക്ലാസുകള്‍ ഭംഗിയാക്കി. സ്കൂള്‍ അഡ്മിനഷനെ കുറിച്ച് ജോയ് ജൂഡും കരിയര്‍ ഗൈഡന്‍സിനെ കുറിച്ച് ബിന്ദു ദേവലാലും വിനേദ് മണിയും വിശദമായി തന്നെ സംസാരിച്ചു. യുകെ ജീവിതത്തെ കുറിച്ചും പുതിയതായി എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റോബി മേക്കര സംസാരിച്ചു.
പരിപാടിയില്‍ യുകെയില്‍ എത്തപ്പെടുന്ന ഏവര്‍ക്കും വീടു വാങ്ങുക എന്നത് സ്വപ്നമാണ്. വീടുവാങ്ങാന്‍ എന്തൊക്കെ ചെയ്യണമെന്ന് യുകയുടെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസറും പരിപാടിയുടെ മുഖ്യ സ്പോണ്‍സറുമായ ജെഗി ജോസഫ് വിശദീകരിച്ചു. മോര്‍ട്ട്ഗേജ് തയ്യാറെടുപ്പുകളെ കുറിച്ചും യുകെയില്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യത്തെ പറ്റിയും ഏവരേയും ബോധിപ്പിച്ചു.
വൈസ് പ്രസിഡന്റ് സന്തോഷിന്റെ മേൽനോട്ടത്തിൽ അരങ്ങേറിയ കലാപരിപാടികളും കമ്മിറ്റി അംഗമായ സ്റ്റീഫന്‍ അലക്സിന്റെ നേതൃത്വത്തില്‍ എല്ലാവര്ക്കും കേരളീയ ഭക്ഷ്യ വിഭവങ്ങള്‍ നല്കി. GMA ട്രഷറർ മനോജ് വേണുഗോപാൽ പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും പരിപാടിയുടെ മെയിന്‍ സ്പോണ്സര് ആയ ഇന്‍ഫിനിറ്റി മോര്‍ട്ഗേജിനും നന്ദി അറിയിച്ചു. പ്രസിഡന്റ് ജോ വിൽട്ടൻ സൗണ്ട് ആൻഡ് ലൈറ്റ് ചെയ്ത പോൾ സൺനും ,എല്ലാ GMA എസ്സിക്യൂട്ടീവ് മെമ്പേഴ്സിനും , വിമൻസ് ഫോറം ടീമിനും പ്രതേകം നന്ദി അറിയിച്ചു . എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെയും, വിമന്‍സ് ഫോറത്തിന്റെയും അകമഴിഞ്ഞ പിന്തുണ പരിപാടിയുടെ വിജയത്തിന് പ്രധാന കാരണമായി.
പരിപാടിയുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
click on malayalam character to switch languages