1 GBP = 110.31

22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ലെഫ്റ്റനെന്റ് കേണലും സുബേദാർ മേജറും അറസ്റ്റിൽ

22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ലെഫ്റ്റനെന്റ് കേണലും സുബേദാർ മേജറും അറസ്റ്റിൽ

അഴിമതി കേസിൽ 2 സൈനിക ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒരു ലെഫ്റ്റനെന്റ് കേണലും ഒരു സുബേദാർ മേജറുമാണ് അറസ്റ്റിലായത്. ഹരിയാനയിലെ അംബാല കന്റോണ്മെന്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. 2 കോൺട്രാക്ടർമാരെയും സിബിഐ അറസ്റ്റ് ചെയ്തു.

ലെഫ്റ്റനെന്റ് കേണൽ രാഹുൽ പവാർ, സുബേദാർ മേജർ പർദീപ് കുമാർ, കോൺട്രാക്ടർമാരായ ദിനേശ് കുമാർ, പ്രിത്പാൽ എന്നിവരാണ് പിടിയിലായത്. ലെഫ്റ്റനെന്റ് കേണലിന്റെ വസതിയിൽ നടത്തിയ തെരച്ചിലിൽ 32 ലക്ഷം രൂപയും 2 കോണ്ട്രാക്ട്ടർമാരിൽ നിന്നുമായി 16 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. അംബാല കന്റോണ്മെന്റിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ കൈക്കൂലി വാങ്ങിയത്. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് സിബിഐ വ്യക്തമാക്കി.

കൈക്കൂലി ആവശ്യപ്പെട്ടതിനും കൈക്കൂലി വാങ്ങിയതിനും രണ്ട് സൈനിക ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ടെൻഡറുകളും ഓർഡറുകളും സ്വകാര്യ കരാറുകാർക്ക് നൽകാമെന്ന് പറഞ്ഞാണ് കരസേനാ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more