കോവൻട്രി: എ ലെവൽ പരീക്ഷ ഫലം പുറത്ത് വന്നതോടെ മലയാളി വിദ്യാർത്ഥികളും തിളക്കമാർന്ന വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച ഗ്രേഡുകളുമായാണ് മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യൂണിവേഴ്‌സിറ്റി പ്രവേശനങ്ങൾ നേടിയെടുത്തിരിക്കുന്നത്. കോവിഡ് പാൻഡെമിക് കാരണം രണ്ട് വർഷത്തെ പരീക്ഷകൾ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പൊതു പരീക്ഷകളുടെ അടിസ്ഥാനത്തിൽ എ-ലെവൽ ഗ്രേഡുകൾ നൽകുന്നത്.
എ ലെവൽ പരീക്ഷയിലെ താരമായി കൊവെൻട്രിയിലെ മെൽവിൻ പോൾസൺ, രണ്ടു എ സ്റ്റാറുകളും രണ്ടു എയും നേടിയാണ് മെൽവിൻ പോൾസണിന്റെ മികച്ച വിജയം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് പ്രവേശനം നേടിയ മെൽവിന്റെ നേട്ടത്തിൽ ആഹ്ളാദത്തിലാണ് കുടുംബം. റഗ്ബിയിലെ ലോറൻസ് ഷെരിഫ് ഗ്രാമർ സ്‌കൂളിലാണ് സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മുൻ കൊവെൻട്രി കേരളാ കമ്യൂണിറ്റി പ്രസിഡന്ററും യുക്മ പ്രതിനിധിയുമായിരുന്ന പോൾസൺ മത്തായിയുടെയും ബിന്ദു പോൾസണിന്റെയും മൂത്ത പുത്രനാണ് മെൽവിൻ. മെൽവിന്റെ ഏകസഹോദരി മെൽന പോൾസൺ പതിനൊന്നാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്. യുക്മ കലാമേളകളിലെ സജീവ സാന്നിധ്യമായിരുന്ന മേൽവിനും മെൽനയും നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു നിർത്തകി കൂടിയാണ് മെൽന. കോട്ടയം പാലാ സ്വദേശികളായ പോൾസണും കുടുംബവും വർഷങ്ങളായി കോവൻട്രിയിലാണ് താമസം.
മെൽവിന്റെ വിജയത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു.
click on malayalam character to switch languages