1 GBP = 110.31

പി എസ് ശ്രീധരന്‍ പിള്ളയുടെ 150-ാം പുസ്തകം ‘തത്ത വരാതിരിക്കില്ല’ ശനിയാഴ്ച പ്രകാശനം ചെയ്യും

പി എസ് ശ്രീധരന്‍ പിള്ളയുടെ 150-ാം പുസ്തകം ‘തത്ത വരാതിരിക്കില്ല’ ശനിയാഴ്ച പ്രകാശനം ചെയ്യും

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എഴുതിയ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ് ശനിയാഴ്ച നടക്കും. തിരുവല്ലയിലെ ഡോ അലക്‌സാണ്ടര്‍ മാര്‍ത്തോമ ഹാളില്‍ വച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയില്‍ നിന്ന് ഡോ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ആദ്യ പതിപ്പ് ഏറ്റുവാങ്ങും. വൈകിട്ട് 4.30നാണ് ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ മന്തി പി പ്രസാദ് അധ്യക്ഷനാകും.

പി എസ് ശ്രീധരന്‍ പിള്ളയുടെ 150-ാം പുസ്തകമാണ് ‘തത്ത വരാതിരിക്കില്ല’. അത്യന്തം ഹൃദയ സ്പര്‍ശിയായ ഫാന്റസിയാണ് തത്ത വരാതിരിക്കില്ല എന്ന ചെറുകഥയെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍ പറഞ്ഞു. കഥാസമാഹാരത്തിലെ ഏറ്റവും നല്ല കഥയാണ് ‘തത്ത വരാതിരിക്കില്ല’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരക്കേറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അഭിഭാഷക വൃത്തിയ്ക്കുമിടയില്‍ മനസില്‍ കവിതയുടെ തീപ്പൊരി കൊണ്ടുനടക്കുന്നതില്‍ എം ടി വാസുദേവന്‍ നായര്‍ പി എസ് ശ്രീധരന്‍ പിള്ളയെ അഭിനന്ദിച്ചു. തിരക്കുകള്‍ക്കിടയിലും മുറിവേറ്റ പ്രകൃതിക്കൊരു താരാട്ടുപാടണമെന്ന ഉള്‍പ്രേരണ കൊണ്ടാണ് ശ്രീധരന്‍ പിള്ള എഴുതാന്‍ സമയം കണ്ടെത്തുന്നതെന്നും എം ടി വാസുദേവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ വച്ച് ‘കെ എം മാണി: കരുത്തും കാരുണ്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം പി എസ് ശ്രീധരന്‍ പിള്ള നിര്‍വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ എബ്രഹാം മാത്യുവും കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറുമാണ് പുസ്തകത്തിന്റെ രചയിതാക്കള്‍. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ജോസ് കെ മാണി ഏറ്റുവാങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more