1 GBP = 112.84
breaking news

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ തന്ന; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ തന്ന; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അനിശ്ചിതത്വങ്ങള്‍ക്കും കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ക്കുമിടെ ശ്രീലങ്കന്‍ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീലങ്കയില്‍ പുതിയ 25 അംഗ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള റനില്‍ വിക്രമസിംഗെ ആദ്യമായാണ് ശ്രീലങ്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ റനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പ്രക്ഷോഭകര്‍ അറിയിക്കുന്നത്.

ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായ സാമ്പത്തിക അരക്ഷിതാവസ്ഥയും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും തുടരുന്നതിനിടയാണ് റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുന്നത്. പ്രതിസന്ധിയുടെ ആഴങ്ങളില്‍പ്പെട്ട് ഉഴലുന്ന രാജ്യത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ എന്ത് മാജിക് പ്രഖ്യാപനമാണ് വിക്രമസിംഗെ നടത്തുക എന്നുള്ളതാണ് ഏറെ നിര്‍ണായകം. സത്യപ്രതിജ്ഞക്ക് ശേഷം രാജ്യത്തിന്റെ പ്രശ്‌നപരിഹാരത്തിനുതകുന്ന പ്രത്യേക പാക്കേജോ പ്രഖ്യാപനങ്ങളോ വിക്രമസിംഗെ നടത്തുമെന്നാണ് സൂചന.

രജപക്‌സെ കുടുംബത്തിന്റെ തുടര്‍ച്ചയായിരിക്കും റെനില്‍ എന്നുള്ളതാണ് പ്രക്ഷോഭകാരികള്‍ ചൂണ്ടിക്കാട്ടുന്നത്. റെനിലിനെ പിന്തുണച്ച എംപിമാര്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നേക്കും. പ്രതിഷേധം രൂക്ഷമായാല്‍ അടിച്ചമര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. വേണ്ടിവന്നാല്‍, ഏറ്റുമുട്ടലിന് തയ്യാറാണെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രക്ഷോഭകാരികള്‍. അതേസമയം, ഇന്ധനക്ഷമം പരിഹരിക്കുന്നതിന് പെട്രോള്‍ വഹിച്ചുള്ള കൂടുതല്‍ കപ്പലുകള്‍ ഇന്ന് രാജ്യത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more