1 GBP = 106.16
breaking news

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ആചരിക്കും. ഈ വർഷത്തെ രാമായണമാസം ജൂലൈ17 കർക്കടകം 1ന്  ആരംഭിച്ച് ആഗസ്റ്റ് 16 കർക്കടകം 31ന് പര്യവസാനിക്കും. നാടെങ്ങും രാമയണ ശീലുകൾ മുഴങ്ങുന്ന നാളുകൾ, എൈശ്വര്യവും സമൃദ്ധിയും നിറഞ്ഞ ചിങ്ങത്തെ വരവേല്കാനുള്ള മനസ്സൊരുക്കമായാണ് രാമയണ പാരായണത്തെ കണക്കാക്കുന്നത്.

കള്ളകർക്കടകം പുണ്യകർക്കടകമാകുന്ന നാളുകൾ. അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിൻ്റെ തയ്യാറെടുപ്പുകൾക്കായുള്ള മാസമാണ് കർക്കടകം. കർക്കടകത്തിലെ 30 നാളുകളിൽ പലവിധ പൂജകൾ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്താറുണ്ട്. എല്ലാ  ഹൈന്ദവഭവനങ്ങളിലും കർക്കടക നാളുകളിൽ രാമയണ പാരായണം നടത്തിവരാറുണ്ട്. 

ധാർമ്മികമൂല്യങ്ങളെ മുറുകെപിടിക്കാനായി, മഹത്തായ സിംഹാസനംവരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മഹാത്മാക്കളുടെ കഥകളിലൂടെ ധർമ്മസരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമയണം നൽകുന്നത്.

ബ്രഹ്മാവിൻ്റെ ഉപദേശപ്രകാരം 500 അധ്യായങ്ങളിലെ 20000 ശ്ലോകം കൊണ്ട് വാല്മീകി മഹർഷി ശ്രീരാമൻ്റെ ചരിതമായ രാമയണം രചിച്ചു. ഏഴ് കാണ്ഡങ്ങളായാണ് രാമകഥ രചിച്ചിരിക്കുന്നത്. ഭക്തി, യുക്തി, വിഭക്തി എന്നിവയുടെ സംക്ഷിപ്ത രൂപമാണ് രാമയണം. ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാണെന്ന് രാമയണം പറയുന്നു.  ഭക്തിയോടെ രാമയണ പാരായണം നടത്തുന്നതിലൂടെ മനസ്സും ശരീരവും ഭവനങ്ങളും ക്ഷേത്രങ്ങളും ശുദ്ധമാകുന്നു എന്ന് വിശ്വസിക്കുന്നു.

രാമായണമാസം ആരംഭിക്കുകയാണ് ഈ വർഷത്തെ കർക്കിടകം 1 ജൂലൈ 17 ഞായറാഴ്ചയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി GMMHC യുടെ നേതൃത്വത്തില്‍ ഓരോ കുടുംബാഗങ്ങളുടെയും വീടുകളില്‍ രാമായണ പാരായണം നടത്താറുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷം കോവിഡ് എന്ന മഹാമാരി കാരണം  അത് സാധ്യമായില്ല. പക്ഷെ ഈ വർഷം വീണ്ടും വീടുകളിൽ പാരായണം നടത്തുകയാണ്. ഈ വർഷത്തെ രാമയണ മാസം  ജൂലൈ 17 ഞായറാഴ്ച (കർക്കിടകം ഒന്ന്) മുതൽ ആഗസ്റ്റ് 16 ചൊവ്വ (കർക്കിടകം 31)  എല്ലാ ദിവസവും വൈകിട്ട് 7.00pm മുതൽ  8.30pm വരെ ഒരോ കുടുംബാഗങ്ങളുടെ വീടുകളിലായിരിക്കും രാമയണ പാരായണം.  ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ രാമായണപാരായണത്തിൻെറ പ്രസക്തി വളരെ വലുതാണ്. എല്ലാവരും  പുണ്യമാസത്തിലെ ഈ ഉദ്യമത്തിൽ   പങ്ക് ചേരണമെന്ന് ആഭ്യര്‍ത്ഥിക്കുന്നു.

അതുപോലെ രാമായണത്തെക്കുറിച്ച്  നമ്മുടെ  കുട്ടികൾക്ക് കൂടുതല്‍  മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി ഓരോ ആഴ്ചകളിലായി ഓരോ കാണ്ഡത്തിനെ അടിസ്ഥാനമാക്കി ശനിയാഴ്ചകളിൽ KAHOOTGAME നടത്താനും തീരുമാനിച്ചിരിക്കുന്നു.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ പുണ്യമാസത്തിൽ  ഒരോ കുടുംബവും തങ്ങളാൽ കഴിയുന്നപോലെ  പാരായണത്തിന് നേതൃത്വം കൊടുക്കാൻ തയ്യാറായി മുന്നോട്ട് വരണം പ്രസിഡൻ്റ് കെ.ഹരികുമാർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:-

പ്രസിഡൻ്റ്:- കെ. ഹരികുമാർ – 07403344590

സെക്രട്ടറി:- ചന്ദ്രശേഖരൻ നായർ – 07865563926

ഗോപകുമാർ – 07932672467

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more